നവകേരള സദസ്; ആലപ്പുഴയിൽ ഇന്ന് കർഷകരുമായുള്ള മുഖാമുഖം

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി കര്‍ഷകരും കാര്‍ഷിക- അനുബന്ധ മേഖലയിലുള്ളരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്ന മുഖാമുഖം ആലപ്പുഴ ജില്ലയില്‍ ഇന്ന് നടക്കും. കാമിലോട്ട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന മുഖാമുഖം കര്‍ഷകരുടെയും കാര്‍ഷിക സാങ്കേതിക വിദഗ്ധരുടെയും സംഗമവേദിയാകും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ് മുഖാമുഖം. എട്ട് മണിക്ക് രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിക്കും.

Also Read: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടെ ശരദ് പവാറിൻ്റെ അത്താഴ ക്ഷണം നിരസിച്ച് ഷിൻഡെയും ഫഡ്‌നാവിസും

ഇതിനോടകം തന്നെ യുവാക്കളും, കലാകാരും, ദളിത് ആദിവാസി വിഭാഗത്തിലുള്ളവരുമായി മുഖാമുഖം പരിപാടി വിവിധജില്ലകളിലായി നടന്നു. എറണാകുളത്ത് നവകേരള സദസിന്റെ ഭാഗമായി സ്ത്രീകളെ അണിനിരത്തി സ്ത്രീസദസ് നടന്നു. പരിപാടികളിൽ സമൂഹത്തിന്റെ വിവിധതുറകളിലുള്ളവർ മുഖ്യമന്ത്രിയുമായി സംവാദം നടത്തി.

Also Read: ‘പൊതുജനം തിരിച്ചറിയണം’, തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ കൊലപാതകമാക്കാൻ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News