മുഖ്യമന്ത്രിയുടെ ‘മുഖാമുഖം’ പരിപാടി നാളെ തിരുവനന്തപുരത്ത് ; രണ്ടായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കും

യുവജനങ്ങളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന മുഖാമുഖം പരിപാടി നാളെ തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കണ്‍വെന്‍ഷൻ സെന്ററില്‍ നടക്കും. രാവിലെ 8 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിപാടി. മന്ത്രി സജിചെറിയാൻ ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചു.

ALSO READ:കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ക്രിമിനല്‍ നടപടികള്‍ സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

അക്കാദമിക്, പ്രഫഷണല്‍, കല, കായിക, സാംസ്ക്കാരിക, സിനിമ, വ്യവസായ, വാണിജ്യ, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള രണ്ടായിരത്തോളം യുവജനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. മന്ത്രിമാര്‍, മറ്റു ജനപ്രതിനിധികള്‍, യുവജന മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളാകുമെന്ന് മന്ത്രി കുറിച്ചു .

നവകേരള സദസ്സിന്റെ തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 3 വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, ഭിന്നശേഷിക്കാര്‍, മഹിളകള്‍, ആദിവാസി-ദളിത് വിഭാഗങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വയോജനങ്ങള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴില്‍ മേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ മുഖ്യമന്ത്രിയുമായി സംവദിക്കുമെന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക്‌പോസ്റ്റിൽ വ്യക്തമാക്കി .

ALSO READ: കുപ്രസിദ്ധ അധോലോക നേതാവ് വെടിയേറ്റ് മരിച്ചു; സംഭവം വിവാഹചടങ്ങിനിടെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News