‘സമൂഹത്തിൽ നിന്ന് മുഖാമുഖത്തിന് വലിയ പിന്തുണ ലഭിച്ചു’ : മുഖ്യമന്ത്രി

മുഖാമുഖം പരിപാടിക്ക് വലിയ പിന്തുണ സമൂഹത്തിൽ നിന്ന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് സർക്കാരിന് വലിയ പ്രചോദനമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ റസിഡൻ്റ്സ് അസോസിയേഷനുകളുമായുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Also read:ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിൽ; മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും പങ്കെടുക്കും

‘ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നു എന്നതാണ് സർക്കാരിൻ്റെ വിജയ രഹസ്യം. സമൂഹത്തിൽ പല തരത്തിലുണ്ടാകുന്ന ദുഷിപ്പുകൾ അവസാനിപ്പിക്കാൻ റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് കഴിയും. സാമൂഹ്യ ജീവിതം അർത്ഥവത്താകുന്നത് ഇത്തരം സംഘടനകൾ സജീവമായി ഇടപെടുമ്പോഴാണ്. ഇരുണ്ട ഇടവഴികൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം സംഘടനകൾക്ക് കഴിയണം’ – മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News