സംസ്ഥാന സര്‍ക്കാരിന്റെ ‘മുഖാമുഖം’ പരിപാടിക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. മന്ത്രിമാരായ ഡോ.ആര്‍ ബിന്ദു, വീണ ജോര്‍ജ്, മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 9.30ന്
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലാണ് പരിപാടി.
ALSO READ:കര്‍ഷക സമരം ആറാം ദിനത്തിലേക്ക്; കേന്ദ്രവുമായി ഇന്ന് നാലാംവട്ട ചര്‍ച്ച
നവകേരള സൃഷ്ട്ടിക്കായി വിദ്യാര്‍ത്ഥികളെ കേള്‍ക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി. വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകള്‍ അഭിപ്രായങ്ങളായും ചോദ്യങ്ങളായും മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവെയ്ക്കാം. ഭാവികേരളത്തെക്കുറിച്ചുള്ള യുവജനങ്ങളുടെ ചിന്തകളാണ് നവകേരള സദസ്സിനുശേഷം നടക്കുന്ന മുഖാമുഖം പരിപാടിയില്‍ ചര്‍ച്ചയാവുക. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു.
ALSO READ:വയനാട് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ തുടരുന്നു
പങ്കെടുക്കുന്ന 2000 വിദ്യാര്‍ത്ഥികളില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നുമുള്ള 60 പേര്‍ക്കാണ് നേരിട്ട് സംവദിക്കാന്‍ അവസരം ലഭിക്കുക. സംസ്ഥാനത്തെ സര്‍വകലാശാലകള്‍, മെഡിക്കല്‍ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേരള കലാമണ്ഡലം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് കഴിവ് തെളിയിച്ച പ്രതിഭകള്‍, യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമാവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here