മാറ്റങ്ങള്‍ സാക്ഷാൽക്കരിക്കാൻ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്;മുഖാമുഖ പരിപാടിക്ക് നാളെ തുടക്കം

വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിക്ക് നാളെ തുടക്കമാകും. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന വിദ്യാര്‍ത്ഥി സംഗമത്തോടെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ എല്ലാ സര്‍വകലാശാലകളില്‍ നിന്നും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികൾ പങ്കെടുക്കും.

ALSO READ: അധ്യാപകരുടെ ക്ലസ്റ്റർ യോഗത്തിൽ മികച്ച പങ്കാളിത്തം; നന്ദി അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും വികസിത രാജ്യങ്ങൾക്ക് സമാനമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും ആ മാറ്റങ്ങള്‍ സാക്ഷാൽക്കരിക്കാൻ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ് എന്നും മുഖ്യമന്ത്രി കുറിച്ചു. ആ ദിശയിലുള്ള മികച്ച ചുവടുവയ്പായിരിക്കും നാളെ നടക്കുന്ന മുഖാമുഖം എന്നും അദ്ദേഹം വ്യക്തമാക്കി. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം എന്നും മുഖ്യമന്ത്രി കുറിച്ചു.

ALSO READ: പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍; എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്

വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടി, ‘നവകേരള കാഴ്ചപ്പാടുകള്‘, നാളെ (ഫെബ്രുവരി 18ന് ) കോഴിക്കോട് മലബാര് ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന വിദ്യാര്ത്ഥി സംഗമത്തോടെ ആരംഭിക്കും. വിദ്യാര്ത്ഥികളുമായുള്ള മുഖാമുഖത്തില് എല്ലാ സര്വകലാശാലകളില് നിന്നും പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെ എല്ലാ കോളേജുകളില് നിന്നുമുള്ള വിദ്യാര്ത്ഥികൾ പങ്കെടുക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയില് വലിയ നേട്ടങ്ങൾ കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടെങ്കിലും വികസിത രാജ്യങ്ങൾക്ക് സമാനമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. ആ മാറ്റങ്ങള് സാക്ഷാൽക്കരിക്കാൻ വിദ്യാര്ത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്. ആ ദിശയിലുള്ള മികച്ച ചുവടുവയ്പായിരിക്കും നാളെ നടക്കുന്ന മുഖാമുഖം.
ജ്ഞാനമേഖലയില് ലോകത്തുണ്ടാകുന്ന മാറ്റങ്ങള്ക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്കാരങ്ങളും വികസന പ്രവര്ത്തനങ്ങളും ചര്ച്ചയുടെ ഭാഗമാകും. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരള വിജ്ഞാനസമൂഹത്തെ വാർത്തെടുക്കാൻ നമുക്കൊരുമിച്ചു മുന്നേറാം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News