മുഖത്തെ തിളക്കം വര്‍ധിപ്പിക്കാം, ദിവസവും ശീലമാക്കാം ഈ വിദ്യ

ഒന്ന് പുറത്തേക്കിറങ്ങിയാല്‍ത്തന്നെ മുഖത്തിന്റെ തിളക്കവും ഭംഗിയും നഷ്ടപ്പെടുമോ എന്ന് ബയക്കുന്ന നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. വെയില്‍ കൊള്ളുമ്പോഴും പൊടി കാരണവും മുഖത്തിന്റെ തിളക്കവും കാന്തിയും ഇല്ലാതെയാകും. അത്തരത്തില്‍ പ്രശ്‌നമുള്ളവര്‍ക്ക് ദിവസവും മുഖത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന ചില പൊടിക്കൈകള്‍ ആണ് ചുവടെ

Also Read : ബേക്കറികളില്‍ കിട്ടുന്ന അതേ രുചിയില്‍ ഷാര്‍ജ ഷേക്ക് തയ്യാറാക്കാം വെറും പത്ത് മിനുട്ടിനുള്ളില്‍

ദിവസവും ചെയ്യേണ്ടത്

മുട്ടയുടെ വെളളയും പാല്‍പ്പൊടിയും തേനും നാരങ്ങാനീരും യോജിപ്പിച്ച് പതിവായി പുരട്ടിയാല്‍ ഒരാഴ്ചയ്ക്കുളളില്‍ മുഖം മിന്നിത്തിളങ്ങും.

കടുക് പാലിലരച്ചു മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന്റെ തിളക്കം കൂട്ടാന്‍ നല്ലതാണ്.

പുതിനയില അരച്ചത്, ആറു തുളളി നാരങ്ങാനീര്, തേന്‍, മുട്ടവെളള ഇവ യോജിപ്പിച്ച് 5 ദിവസം തുടര്‍ച്ചയായി മുഖത്തിടുക. മുഖക്കുരുവിന് നല്ല മരുന്നാണിത്.

വരണ്ട ചര്‍മത്തില്‍ നിന്ന് രക്ഷ നേടാന്‍ പാല്‍പ്പാട ദിവസവും മുഖത്ത് പുരട്ടുക. നിറം കുറവുളളവര്‍ പാല്‍പ്പാടയ്‌ക്കൊപ്പം അല്‍പം കസ്തൂരി മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് പുരട്ടുക.

Also Read : വെറും പത്ത് മിനുട്ട് കൊണ്ട് ഒരു വെറൈറ്റി കടലക്കറി ട്രൈ ചെയ്താലോ ?

നിറം വര്‍ധിക്കാന്‍ പപ്പായ ഉടച്ചതും തേനും യോജിപ്പിച്ച് മുഖത്ത് തേച്ചു പിടിപ്പിച്ച് അല്‍പ്പസമയത്തിനു ശേഷം കഴുകിക്കളയുക.

ചെറു ചൂടുളള വെളിച്ചെണ്ണയില്‍ കസ്തൂരി മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുളിക്കുന്നതിനു മുമ്പു ദേഹത്ത് തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം ചെറുപയര്‍പ്പൊടി തേച്ചു കുളിക്കുക.

രണ്ടു ചെറിയ സ്പൂണ്‍ മുട്ടവെളള, അര ചെറിയ സ്പൂണ്‍ ഓറഞ്ച് ജ്യൂസ്, കാല്‍ ചെറിയ സ്പൂണ്‍ നാരങ്ങാനീര്, ഒന്നോ രണ്ടോ തുളളി ബദാം എണ്ണ എന്നിവ യോജിപ്പിച്ച് ഫെയ്‌സ് പായ്ക്കായി ഇടുക. വരണ്ട ചര്‍മത്തിന് ഏറെ നല്ലതാണിത്

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News