അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും ലൈക്ക് പത്തോ ഇരുപതോ മാത്രം; ഫേസ്ബുക്ക് അല്‍ഗോരിതം സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു

facebook-algorihm

അല്‍ഗോരിതം എന്ന ഓമനപ്പേരിലുള്ള ഫേസ്ബുക്കിന്റെ സെന്‍സര്‍ഷിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. അയ്യായിരത്തിലധികം സുഹൃത്തുക്കളുണ്ടെങ്കിലും പോസ്റ്റുകള്‍ക്ക് പത്തോ ഇരുപതോ ലൈക്കുകള്‍ മാത്രമാണ് പലര്‍ക്കും ലഭിക്കുന്നത്. പകരം പ്രമോഷണല്‍ പേജുകളും പോസ്റ്റുകളുമാണ് പലരുടെയും ഫീഡില്‍ വരുന്നത്.

Read Also: ഒറ്റച്ചാട്ടം, സണ്‍റൂഫ് പൊളിച്ച് ലാന്‍ഡ് ചെയ്തത് സീറ്റില്‍; വൈറലായി കുരങ്ങന്റെ അഭ്യാസം

യാതൊരു ബന്ധവുമില്ലാത്തവരുടെ പോസ്റ്റുകളും വീഡിയോകളും ഫോട്ടോകളും ഫീഡില്‍ നിറയുന്നതും പലരും ചര്‍ച്ചയാക്കുന്നുണ്ട്. സാമാന്യം സുദീര്‍ഘമായ ഒരു പോസ്റ്റ് ആണ് പലരും ഷെയര്‍ ചെയ്യുന്നത്. സ്വന്തം ഫോട്ടോ ഈ പോസ്റ്റിനൊപ്പം വെച്ചാണ് ഷെയര്‍ ചെയ്യുന്നത്. പോസ്റ്റ് താഴെ വായിക്കാം:

സുഹൃത്തുക്കളേ……
എന്റെ FB യില്‍ 5 000 ലധികം സുഹൃത്തുക്കളുണ്ട്. എന്നാല്‍ ഈ അടുത്തകാലത്ത് ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് പത്തോ ഇരുപതോ ലൈക്കുകളാണ് കിട്ടുന്നത്.
എന്റെ പല പോസ്റ്റുകളും അടുത്ത പല സുഹൃത്തകളും കാണുന്നില്ല അവരുടെയൊക്കെ ലൈക്കോ കമന്റോ കാണാത്തതിനെ തുടര്‍ന്ന് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് പുതിയ ഫെയ്‌സ്ബുക്ക് പ്രോട്ടോകോളിനെ കുറിച്ച് മനസ്സിലാക്കിയത്.

Read Also: ബ്രഹ്മദത്തന്‍ നോക്കിനില്‍ക്കെ ബ്രഡ് വളര്‍ന്ന് ജീവന്‍വെച്ചു; സോഷ്യല്‍ മീഡിയയില്‍ വൈറലായി ബ്രഡ് നായ്ക്കുട്ടി

ഞാന്‍ ഫേസ്ബുക്കില്‍ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് വായിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതിയിരുന്നത്.
എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങള്‍ അത് അങ്ങനെയല്ലെന്നു തെളിയിക്കുന്നു.
യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഇപ്പോള്‍ കുറച്ച് ആളുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ മാത്രമേ കാണാനാകൂ, ഏതാണ്ട് 25 സുഹൃത്തുക്കളുടെ മാത്രം… എന്തെന്നാല്‍ നിങ്ങളുടെ ന്യൂസ് ഫീഡില്‍ ഫേസ്ബുക്ക് ഒരു പുതിയ നിയമസംഹിത ഉപയോഗിക്കുന്നു. അതിനാല്‍ 25 ആളുകളെ മാത്രമാണ് പോസ്റ്റുകള്‍ കാണിക്കുന്നത്.
അത് കാരണം നിങ്ങളുടെ പോസ്റ്റ് ആരൊക്കെ വായിക്കണമെന്ന് അവരുടെ സിസ്റ്റം തിരഞ്ഞെടുക്കുന്നു….

എന്നിരുന്നാലും, എന്റെ സുഹൃത്തുക്കളെയും, ഫോളോവേഴ്‌സിനെയും ഞാന്‍ തന്നെ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നു…..
നിങ്ങള്‍ ഈ പോസ്റ്റ് വായിക്കുന്നുവെങ്കില്‍ ദയവായി നിങ്ങള്‍ ഒരു ഹ്രസ്വ അഭിപ്രായം നല്‍കൂ, ഒരു ‘ഹലോ’, ഒരു സ്റ്റിക്കര്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തും.
അപ്പോള്‍ എന്റെ വാര്‍ത്താ ഫീഡില്‍ നിങ്ങള്‍ വീണ്ടും ദൃശ്യമാകും…..
നിങ്ങളുടെ ടൈംലൈനില്‍ ഈ പോസ്റ്റ് പകര്‍ത്തി ഒട്ടിക്കാന്‍ മടിക്കേണ്ടതില്ല, അതുവഴി നിങ്ങള്‍ക്കും ഫേസ്ബുക്കിന്റെ ഈ പുതിയ നിയമസംഹിത മറികടക്കുവാനും നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തുവാനും കഴിയും
.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News