സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്‍ബുക്കും ഇൻസ്റ്റഗ്രാമും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട തടസത്തിനൊടുവിലാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആപ്പുകൾ സാധാരണ നിലയിൽ ആയത്. സ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ പ്രതികരണത്തിന് ശേഷമാണ് ഫേസ്ബുക് തിരിച്ചു വന്നത്.
ALSO READ: ഫേസ്ബുക് ഇനിയും തിരിച്ചു വന്നില്ലേ? കാരണം ഇതാണ്; റിപ്പോർട്ട് പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമം
അതേസമയം, ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് കൊണ്ട് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി റിപ്പോർട്ട്. ഫേസ്ബുക് ഇൻസ്റ്റഗ്രാം തകരാറിന്റെയും കാരണം ഇതാണെന്നാണ് സി എൻ എൻ അടക്കമുള്ള മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകൾ തകരാറിലായെന്നും, ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നുവെന്നുമുള്ള റിപ്പോർട്ടുകളാണ് സി എൻ എൻ പുറത്തുവിട്ടിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here