കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കൈരളി ന്യൂസ് മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ വികാരത്തോടൊപ്പം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പങ്കു ചേര്‍ന്നതെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി വെച്ച് ഒരുപാട് മനുഷ്യര്‍ ഇതില്‍ പങ്ക് ചേര്‍ന്നപ്പോള്‍ മനോരമയും മാതൃഭൂമിയുമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തത് പൂജ ബംപര്‍ ലോട്ടറിയും ആന കുഴിയില്‍ വീണ വാര്‍ത്തയാണെന്നും കുറിപ്പില്‍ പറയുന്നു. ഷെമീര്‍ ടിപിയെന്ന വ്യക്തി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അറുനൂറിനടുത്ത് മനുഷ്യര്‍ മരണപ്പെട്ട വയനാട് ദുരന്തത്തില്‍ സഹായമൊന്നും നല്‍കാതെ ദയാരഹിതമായി കേരളത്തെ അവഗണിച്ച യൂണിയന്‍ സര്‍ക്കാരിനെതിരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് കേരളമൊട്ടുക്ക് പ്രതിഷേധ സമരം നടക്കുകയാണ്,
രാഷ്ട്രീയ വിയോജിപ്പുകള്‍ മാറ്റി വെച്ച് ഒരുപാട് മനുഷ്യര്‍ ഇതില്‍ പങ്ക് ചേരുന്നുണ്ട്,
കൈരളി എന്ന ചാനല്‍ മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ വികാരത്തോടൊപ്പം അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി പങ്കു ചേര്‍ന്നത്.
മറ്റുള്ള ചാനലുകള്‍ ഈ സമയം എന്ത് ചര്‍ച്ച ചെയ്യുന്നു എന്നൊന്ന് നോക്കി,
‘ആനക്കുട്ടി കുഴിയില്‍ വീണു,രക്ഷിക്കാനായില്ല.
വിതുമ്പി കേരളം’
മാതൃഭൂമി ന്യൂസ്.
‘പൂജ ബമ്പര്‍ ഭാഗ്യവാനെ കരുനാഗപ്പള്ളിയില്‍ കണ്ടെത്തി,ആഹ്ലാദത്തില്‍ കൊല്ലം..’
റിപ്പോര്‍ട്ടര്‍.
‘എഡിഎം ആത്മഹത്യ,
സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍’
ഏഷ്യാനെറ്റ് ന്യൂസ്.
‘ലീഗിന് മുന്നില്‍ കീഴടങ്ങി സമസ്ത’
മീഡിയ വണ്‍.
‘ബ്രേക്കിംഗ് വിത്ത് ഹാഷ്മി
കാട്ടാന ചെരിഞ്ഞു..’
24 ന്യൂസ്.
‘യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാന്തി..’
മനോരമ ന്യൂസ്.
കേരളത്തിലെ മാധ്യമങ്ങള്‍ പൂര്‍ണ്ണമായും
നാടിന്റെ ശത്രുക്കളായി മാറി കഴിഞ്ഞു.
അവറ്റകള്‍ നന്നാവില്ല…!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here