‘മാതൃഭൂമി വാര്‍ത്തയാക്കിയത് കോൺഗ്രസ് ഐടി സെല്ലിന്‍റെ വാട്ട്സ്ആപ്പ് മെസേജ്’ ; പ്ലസ് വണ്‍ പ്രവേശനത്തിലെ വ്യാജവാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്

പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രം നല്‍കിയ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തയെ പൊളിച്ചടുക്കി എഫ്‌ബി പോസ്റ്റ്. അശ്വിന്‍ അശോകാണ് വസ്‌തുതകള്‍ നിരത്തി വാര്‍ത്തയിലെ നുണ ചൂണ്ടിക്കാട്ടിയത്. മാതൃഭൂമി വാര്‍ത്തയാക്കിയത് കോൺഗ്രസ് ഐടി സെല്ലിന്‍റെ വാട്ട്സ്ആപ്പ് മെസേജാണെന്നും അശ്വിന്‍ പങ്കുവെച്ച പോസ്റ്റില്‍ പരിഹസിക്കുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം വായിക്കാം

ഇന്ത്യയിലെ പത്രങ്ങളുടെ സർക്കുലേഷൻ കണക്കാക്കുന്നതിന് ഉപയോഗിക്കുന്നത് ABC റിപ്പോർട്ടാണ്. ആ റിപ്പോർട്ട് പ്രകാരം മാതൃഭൂമി കേരളത്തിൽ 10 ലക്ഷം പത്രമാണ് അച്ചടിക്കുന്നത്.
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഒന്നാം പേജിൽ വന്ന വ്യാജ വാർത്ത ഈ 10 ലക്ഷം പത്രത്തിലും അച്ചടിച്ചു വന്നിട്ടുണ്ട്.
നമുക്ക് മാതൃഭൂമി പത്രത്തിലെ വാർത്തയും സത്യവും പരിശോധിക്കാം.
❌ മാതൃഭൂമി പറയുന്നത് ഗ്രേഡ് + ഗ്രേസ് മാർക്ക് + പഠിച്ച സ്ക്കൂൾ + ജനന തീയ്യതി + പേരിൻ്റെ ആദ്യക്ഷരം എന്നിവ നോക്കിയാണ് അഡ്മിഷൻ നൽകുന്നത് എന്നാണ്. ❌
ഇത്ര വലിയ പച്ചക്കള്ളം ഒന്നാം പേജിൽ കൊടുക്കാൻ ചെറിയ തൊലിക്കട്ടി ഒന്നും പോര.
✅ എങ്ങനെയാണ് ഏകജാലകം വഴി അഡ്മിഷൻ നൽകുന്നത് എന്ന് നോക്കാം അതിനായി കണക്കാക്കുന്നത് WGPA ( Weighted Grade Point Average ) ആണ്.
WGPA = AVP + BVP ആണ് ( AVP = അക്കാദമിക് വാല്യു പാർട്ട് , BVP = ബോണസ് വാല്യു പാർട്ട് )
AVP = ( TGP + GSW ) / ( TS + TSW )
TGP = Total Grade Point , അതായത് വിദ്യാർത്ഥികൾക്ക് ലഭിച്ച ഗ്രേഡിനെ A+ = 9 , A= 8 , B+ = 7 , B= 6 , C+ = 5 , C = 4 , D+ = 3 എന്നിങ്ങനെ മാർക്കിലേക്ക് മാറ്റി ടോട്ടൽ എടുക്കും.
GSW = Total Grade Value of Subjects for which Weightage is given , അതായത് ഓരോ കോഴ്സിനും ഓരോ രീതിയിലുള്ള സബ്ജറ്റ് ആണ് വെയിറ്റേജ് ആയി ഉള്ളത് ഉദാ : നിങ്ങൾ ഒരു സയൻസ് ഗ്രൂപ്പ് എടുക്കാൻ ഉദ്ദേശിക്കുന്നു ബയോളജി സയൻസ് ആണേൽ അവിടെ ഫിസിക്ക്സ്, കെമിസ്ട്രി , കണക്ക് , ബയോളജി എന്നീ നാല് വിഷയത്തിൽ കിട്ടിയ മാർക്ക് നോക്കും , ഇനി നിങ്ങൾ ഒരു ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് ആണേൽ അവിടെ കെമിസ്ട്രി , ഫിസിക്ക്സ്, കണക്ക് എന്നിവ മാത്രമാണ് നോക്കുക.
ഇത്തരത്തിൽ സയൻസ് , കൊമേഴ്സ് , ഹുമാനിറ്റീസ് ഗ്രൂപ്പുകളിലായി 46 സബ്ജറ്റ് കോമ്പിനേഷൻ കോഴ്സ് ഉണ്ട്. കുട്ടികൾക്ക് ലഭിച്ച മാർക്ക് വച്ച് അവർക്ക് പഠിക്കാൻ സാധിക്കുന്ന സബ്ജറ്റ് കണ്ടെത്താൻ ആണ് ഇത്തരത്തിലുള്ള ഒരു സംവിധാനം.
TS = Total Number of Subject , സ്റ്റേറ്റ് സിലബസിൽ 10 സബ്ജറ്റ് ആണ് എന്നാൽ CBSC യിൽ 5 സബ്ജറ്റ് ആണ് , അത് കൊണ്ടാണ് ഈ നമ്പർ എടുക്കുന്നത്. CBSC യിൽ മാർക്ക് ആണ് അതിനെ ഗ്രേഡിലേക്ക് മാറ്റിയാണ് ഏകജാലകം വഴി അഡ്മിഷൻ നൽകാൻ ഉപയോഗിക്കുന്നത്.

TSW = വെയിറ്റേജ് ലഭിക്കുന്ന വിഷയങ്ങളുടെ എണ്ണം , മുകളിൽ പറഞ്ഞ ഉദാഹരം നോക്കിയാൽ ബയോളജി സയൻസിൽ 4 സബ്ജറ്റ് വെയിറ്റേജ് ന് വേണ്ടി പരിഗണിക്കുമ്പോൾ കമ്പ്യൂട്ടർ സയൻസിൽ 3 ആണ് , ഇത് വഴി വരുന്ന വത്യാസം കണക്കാക്കാൻ ആണ് TSW ഉപയോഗിക്കുന്നത്. ഇനി ബോണസ് വാല്യു പാർട്ട് നോക്കാം
BVP = ( BP – MP ) / 10
ഇതിൽ BP എന്നത് ബോണസ് പോയൻ്റ് ആണ്.
1) കൃത്യനിർവ്വഹണത്തിനിടയിൽ മരണമടഞ്ഞവരുടെ മക്കൾക്ക് – 5 മാർക്ക്
2) ജവാൻ മാരുടേയും എക്സ‌്-സർവ്വീസുകാരുടേയും മക്കൾക്ക് – 3 മാർക്ക്
3) എൻ.സി.സി./സ്കൗട്ട് ഗൈഡ് (രാഷ്ട്രപതി പുരസ്ക്കാർ / രാജ്യപുരസ്ക്കാർ നേടിയവർക്ക് മാത്രം)/ സ്റ്റു‌ഡൻറ് പോലിസ് കേഡറ്റുകൾ – 2 മാർക്ക്
4) A ഗ്രേഡ് സർട്ടിഫിക്കറ്റുള്ള ലിറ്റിൽ കൈറ്റ്സ് അംഗം – 1 മാർക്ക്
5) അതേ സ്കൂ‌ളിലെ വിദ്യാർത്ഥി – 2 മാർക്ക്
6) അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി/കോർപ്പറേഷൻ – 2 മാർക്ക്
7) അതേ താലൂക്ക് – 1 മാർക്ക്
😎 ഗവ:/എയിഡഡ് സെക്കണ്ടറി സ്‌കൂളുകളില്ലാത്ത ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അതേ താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ നൽകുന്ന ഗ്രേഡ് പോയിന്റ് – 2 മാർക്ക്
9) കേരള സംസ്ഥാന ബോർഡ് നടത്തുന്ന പൊതു പരീക്ഷയിൽ എസ്.എസ്.എൽ.സി (കേരള സിലബസ്) യോഗ്യത നേടുന്നവർ – 3 മാർക്ക്
ഇങ്ങനെ ഒൻപത് ബോണസ് പോയൻ്റ് ആണ് ഉളളത്.
MP = മൈനസ് പോയൻ്റ് , ആദ്യ തവണ പാസ്സാകാത്ത അപേക്ഷകരുടെ ആകെ ഗ്രേഡ് പോയൻ്റിൽ നിന്നും ചാൻസൊന്നിന് ഒരു പോയൻ്റ് എന്ന രീതിയിൽ കുറവ് വരുത്തും
പരമാവധി ബോണസ് പോയൻ്റ് 10 മാർക്ക് ആണ് , പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് NCC , സൗട്ട് , SPC , ലിറ്റിൽ കൈറ്റ്സ് എന്നിവയുടെ ബോണസ് പോയൻ്റിന് അർഹത ഇല്ല.
ഈ ബോണസ് പോയൻ്റ് – മൈനസ് പോയൻ്റ് എന്നിവയെ ’10 കൊണ്ട് ഹരിക്കും അതായത് ബോണസ് പോയൻ്റ് ആയി പരമാവധി ലഭിക്കുന്നത് 1 മാർക്ക് ആണ്.
ഇത് പ്രകാരം കാൽകുലേറ്റ് ചെയ്യുന്ന WGPA പ്രകാരം ആണ് ഓരോ സ്ക്കൂളിലും ലിസ്റ്റ് ഇടുക , ഈ ലിസ്റ്റിൽ സംവരണം കൂടെ പരിഗണിക്കും.
❌മാതൃഭൂമിയുടെ പച്ചക്കള്ളം 2 – ഗ്രേസ് മാർക്ക് ❌
✅ ഗ്രേസ് മാർക്ക് റിസൾട്ട് വന്നതിന് ശേഷം പരിഗണിക്കുന്നില്ല. ഗ്രേസ് മാർക്ക് ഉൾപ്പെടെയാണ് SSLC റിസൾട്ട് തന്നെ വരുന്നത്. അഡ്മിഷൻ്റെ ഒരു ഘട്ടത്തിലും ഗ്രേസ് മാർക്ക് പരിഗണിക്കില്ല.
❌മാതൃഭൂമിയുടെ പച്ചക്കള്ളം 3 ❌
✅ WGPA തുല്യമായാൽ നോക്കുന്നത് ജനതീയ്യതിയോ, അപേക്ഷകൻ്റെ പേരിൻ്റെ ആദ്യ അക്ഷരവും അല്ല.
പിന്നെ എന്താണ് നോക്കുക ?
1) WGPA യിൽ ബോണസ് പാർട്ട് ഒഴിവാക്കി കൂടുതൽ മാർക്ക് കിട്ടിയ ആളിന് മുൻഗണന ലഭിക്കും
2) വെയിറ്റേജ് കണക്കിലെടുത്ത വിഷയങ്ങളുടെ ഉയർന്ന TGP
3) ഇംഗ്ലിഷിൻ്റെ ഉയർന്ന ഗ്രേഡ് പോയിൻറ്
4) ഒന്നാം ഭാഷയുടെ ഉയർന്ന ഗ്രേഡ് പോയിൻ്റ്
5) ടൈ വരുന്ന കോമ്പിനേഷന് അപേക്ഷകൻ നൽകിയ മുൻഗണന
6) അപേക്ഷകൻ്റെ പ്രദേശിക പശ്ചാത്തലം ( അതേ സ്ക്കൂൾ , അതേ ഗ്രാമ പഞ്ചായത്ത് , ഗവ: എയിഡഡ് ഹയർ സെക്രണ്ടറി സ്ക്കൂളുകളില്ലാത്ത ഗ്രാമ പഞ്ചായത്ത് , അതേ താലൂക്ക് , അതേ ജില്ല എന്നിങ്ങനെയായിരിക്കും മുൻഘടന )
ഇനിയും തുല്യ നില തുടർന്നാൽ
1 ) NTSE പരീക്ഷയിൽ യോഗ്യത നേടിയവർ
2) NMMSS പരീക്ഷയിൽ യോഗ്യത നേടിയവർ
3) USS പരീക്ഷയിൽ യോഗ്യത നേടിയവർ
4) LSS പരീക്ഷയിൽ യോഗ്യത നേടിയവർ
5) സംസ്ഥാന യുവജനോൽസവത്തിൽ പങ്കെടുത്തവർ ( ഗ്രേസ് മാർക്ക് ലഭിക്കാത്തവർ )
6) സംസ്ഥാന തല ശാസ്ത്ര , സമൂഹിക ശാസ്ത്ര ഗണിത ശാസ്ത്ര, IT , പ്രവർത്തി പരിചയ മേളകളിൽ ഗ്രേഡ് നേടിയവർ
7) സംസ്ഥാന തല കായിക മേളകളിൽ പങ്കെടുത്തവർ
😎 മുകളിൽ പറഞ്ഞ 5, 6 , 7 എന്നിവ ജില്ലാ തലത്തിൽ
9) സൗകട്ട് & ഗൈഡ്സിലെ പങ്കാളിത്തം
വീണ്ടും തുല്യ നില തുടർന്നാൽ
1) റെഡ് ക്രോസ് പ്രവർത്തനം
2) വിദ്യാലയങ്ങളിലെ ക്ലൗബുകളിലെ പ്രവർത്തനം ( സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങണം )
3) കേരള സംസ്ഥാന പൊതു പരീക്ഷ പാസ്സായവർ
ഏകദേശം 30 കാര്യങ്ങൾ പരിഗണിച്ചിട്ടും WGPA തുല്യമായാൽ മാത്രം
1) ജനതീയതി ( വയസ് കൂടിയ വിദ്യാർത്ഥി ആദ്യം )
2) അപേക്ഷകൻ്റെ പേര് അക്ഷരമാല ക്രമത്തിൽ ( A – Z)
എന്നിവ പരിഗണിക്കും.
ഈ പ്രോസസ് നെയാണ് ഗ്രേഡ് + ഗ്രേസ് മാർക്ക് ( ഇങ്ങനെ ഒന്ന് അഡ്മിഷൻ സമയത്ത് ഇല്ല ) + പഠിച്ച സ്കൂൾ + ജനനത്തീയതി + പേരിൻ്റെ ആദ്യാക്ഷരം എന്നിവ നോക്കിയാണ് അഡ്മിഷൻ നൽകുന്നത് എന്ന് ഒന്നാം പേജിൽ പ്രധാന വാർത്തയായി കൊടുത്തത്.
❓ വാർത്തിയിലെ രണ്ടാം ഭാഗം മാർക്ക് പുറത്ത് വിടുന്നില്ല എന്നാണ്.
🅰️ പണ്ട് പരീക്ഷകളിൽ റാങ്ക് കിട്ടാതെ ആത്മഹത്യ ചെയ്യ്ത വാർത്തകൾ മാതൃഭൂമിയിൽ കൂടെ തന്നെ പല വർഷങ്ങളിലായി വന്നിരുന്നു , ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത നിങ്ങൾ കാണുന്നുണ്ടോ ?
മാർക്കിംങ്ങ് സിസ്റ്റം കുട്ടികളിൽ അമിതമായ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട് എന്നതിന് വേറെ എന്ത് തെളിവാണ് വേണ്ടത്.
SSLC എന്നത് ജീവിതത്തിലെ ഏറ്റവും ചെറിയ ഒരു കാര്യമാണ് , അവിടെ നിങ്ങൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത ഉണ്ടോ എന്നും ഉണ്ടെങ്കിൽ ഏത് ഗ്രൂപ്പ് എടുക്കുന്നതാണ് നല്ലത് എന്ന് മനസിലാക്കാനുമുള്ള പരീക്ഷ മാത്രമാണ് എന്ന് ആദ്യം മനസിലാക്കണം. അല്ലാതെ SSLC യിൽ ഫുൾ മാർക്ക് വാങ്ങുന്നത് കൊണ്ട് ഒന്നും പ്രത്യേകിച്ച് ഒരു മാറ്റവും ഉണ്ടാവുന്നില്ല , ഒരു അലങ്കാരത്തിന് പറയാം എന്ന് മാത്രം. CBSE ഒക്കെ പത്താം ക്ലാസിൽ ബോർഡ് എക്സാം ഓപ്ഷണൽ മാത്രമാണ് ,ഭൂരിഭാഗം പേരും സ്ക്കൂൾ എക്സാം ആണ് എഴുതുന്നത്.
ഫുൾ A+ കിട്ടിയ കുട്ടിക്ക് അവർ ആഗ്രഹിക്കുന്ന സ്ക്കൂൾ ലഭിക്കണം എന്നത് വളരെ ന്യായമായ ആവശ്യമാണ്. പക്ഷേ അവർക്ക് താൽപര്യം ഉള്ള സ്ക്കൂളിൽ പഠിക്കണം എന്ന് പറയുന്നത് ഒരു തരത്തിലും പ്രായോഗികമല്ല.
എന്ട്രന്സ്‌ കോച്ചിംഗ് സെന്ററുകളുടെ അടുത്തും, മികച്ച സ്കൂളുകള് എന്ന് പേരുള്ള സ്കൂളുകളിലും അതത് സ്കൂളുളില് പഠിച്ചവര്ക്ക് അഡ്മിഷന് ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കുന്നതിനാണ്, പഠിച്ച സ്കൂളിന് ഗ്രേസ് മാര്ക്ക് അനുവദിച്ചത്, ഇതേ കാരണം കൊണ്ട് തന്നെയാണ് തദ്ദേശ സ്ഥാപനങ്ങള്ക്കും, താലൂക്കിനും ഗ്രേസ് മാര്ക്ക് കൊടുത്തതും.
വിദ്യാർത്ഥികൾക്ക് അടുത്തുള്ള സ്ക്കൂളിൽ പഠിക്കാൻ സൗകര്യം ചെയ്യുന്ന രീതിയിൽ ആണ് ഏകജാലകം വഴി അഡ്മിഷൻ നൽകുന്നത് , സർക്കാരിനെ സംബന്ധിച്ച് എല്ലാ സ്ക്കൂളും ഒരേ പോലെയാണ് അവിടെ അക്കാദമിക്ക് സൗകര്യം ഉണ്ടാക്കി നൽകുക എന്നതാണ് സർക്കാർ നെ സംബന്ധിച്ചുള്ള ഉത്തരവാദിത്വം.
ഈ രീതിയിൽ അഡ്മിഷൻ നടത്താൻ തുടങ്ങിയിട്ട് 15 വർഷത്തോളമായി എന്നിട്ട് പോലും ഈ രീതിയിൽ ആണ് അഡ്മിഷൻ പ്രോസസ് നടക്കുന്നത് എന്ന് അറിയില്ലേൽ വളരെ മോശമാണ്.
ഇതാണ് സത്യം എന്നിരിക്കെ കെ കെ അജിത്ത് കുമാർ യാതൊരു പരിശോധനയും നടത്താതെ 1009536 പത്രത്തിൽ വരുന്ന ലീഡ് ന്യൂസ് എഴുതിയതും അത് അംഗീകരിച്ച് അപ്രൂവൽ കൊടുത്ത എഡിറ്ററും ഈ വാർത്ത പരിശോധിക്കും എന്ന് കരുതുന്നു , തെറ്റ് പറ്റാത്തവർ ആയി ആരും ഇല്ല അത് തിരുത്തുമോ ഇല്ലയോ എന്നതാണ് ഇനി നോക്കേണ്ടത്.
NB: ഞാൻ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആൾ അല്ല , 10 വർഷം മുന്നേ ഇതേ സംവിധാനത്തിലൂടെ സർക്കാർ വിദ്യാലയത്തിൽ ആദ്യ അലോട്ട്മെൻ്റ് വഴി തന്നെ അഡ്മിഷൻ കിട്ടിയ ആൾ മാത്രമാണ്. അന്ന് അപ്ലിക്കേഷൻ കൊടുത്ത ഓർമ്മയിൽ ഹയർ സെക്രണ്ടറി പ്രവേശനത്തിനുളള ഏകജാലക സംവിധാനം പോർട്ടലിൽ ലഭ്യമായ PROSPECTS ൽ ലഭ്യമായ വിവരങ്ങളാണ് പോസ്റ്റിലുള്ളത്. ലേഖകന് മിനിമം തൊട്ടടുത്തുള്ള സ്കൂളിലോ , ഏതെങ്കിലും വിദ്യാർത്ഥിയോട് ചോദിച്ചോ വാർത്ത നൽകാമായിരുന്നു. അല്ലാതെ കോൺഗ്രസ് IT സെൽ ഉണ്ടാക്കിയ വാട്ട്സ്ആപ്പ് മെസ്സേജ് വച്ച് അല്ല വാർത്ത ഉണ്ടാക്കേണ്ടത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News