നടൻ സിദ്ദിഖിനെതിരെ പരാതി നൽകിയ നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയാണ്. ‘ജീവിതം ബൂമറാങ്ങാണ്; നിങ്ങൾ കൊടുക്കുന്നത് തിരിച്ച് കിട്ടും’എന്നാണ് നടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി നടനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Also read:കോർപറേറ്റ് സ്ഥാപനങ്ങളിലെ തൊഴിൽ ചൂഷണത്തിൽ കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം; വി കെ സനോജ്
അതേസമയം, നടൻ സിദ്ധീഖിൻ്റെ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി നടനെതിരെ നടത്തിയത് രൂക്ഷ വിമർശനം. നടനെതിരായ പരാതി ഗൗരവതരമെന്ന് അഭിപ്രായപ്പെട്ട കോടതി, സിദ്ധീഖിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സിദ്ധീഖിൻ്റെ വൈദ്യ പരിശോധന നടത്തേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്നും ജാമ്യം നൽകിയാൽ സിദ്ധീഖ് സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അതിജീവിതമാര്‍ക്ക് കരുത്ത് നല്‍കുന്നതാണെന്നും അതിജീവിതമാര്‍ക്ക് മുന്നോട്ട് പോകാനാകുമെന്നും തുടർന്ന് ഹൈക്കോടതി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here