പ്രതിപക്ഷനേതാവേ, മലയാളിയുടെ ഓര്‍മയെ പരീക്ഷിക്കരുത്; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

v d satheesan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കഴിഞ്ഞ ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചർച്ചയാകുന്നത്. ഹേമ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായ സംഭവത്തില്‍ ഉള്‍പ്പെട്ട നടനെ ഒരു പരിപാടിയില്‍, ഈ സംഭവത്തിന് ശേഷം മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന ആലുവ നഗരസഭയാണെന്ന് സുധീർ ഇബ്രാഹിം എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ആ നടനൊപ്പം സെല്‍ഫി എടുത്ത് ആഘോഷിച്ചത് നിങ്ങളുടെ പാര്‍ട്ടിയുടെ എം പിയായ ജെബി മേത്തര്‍ ആണെന്നും സുധീര്‍ ഇബ്രാഹിം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതിപക്ഷ നേതാവിനെ ഓര്‍മിപ്പിക്കുന്നു. ‘അയാള്‍ക്ക് പരസ്യമായി അനുഭാവവും പിന്തുണയും നല്‍കുന്ന മറ്റൊരു നടനാണ് ഇന്ന് നിങ്ങളുടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലികളുടേയും യൂത്ത് യോഗങ്ങളുടേയും മുഖ്യപ്രഭാഷകൻ’- ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

സുധീർ ഇബ്രാഹിമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹു: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയാന്‍ ..
ഹേമ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായ സംഭവത്തില്‍ ഉള്‍പ്പെട്ട നടനെ ഒരു പരിപാടിയില്‍ , ഈ സംഭവത്തിന് ശേഷം മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് നിങ്ങളുടെ പാര്‍ട്ടി ഭരിക്കുന്ന ആലുവ നഗര സഭയാണ്…

ആ നടനൊപ്പം സെല്‍ഫി എടുത്ത് ആഘോഷിച്ചത് നിങ്ങളുടെ പാര്‍ട്ടിയുടെ എം പിയായ ജെബി മേത്തര്‍ ആണ്..

ആ നടന്‍ ജയിലില്‍ കിടന്ന ദിവസങ്ങളില്‍ , അയാളോട് അനുഭാവം പ്രഖ്യാപിച്ച് താനും വെറും നിലത്ത് ആണ് കിടന്നത് എന്ന് മാധ്യമങ്ങളോട് പറഞ്ഞ, അയാളെ പരസ്യമായി പിന്തുണച്ച ആളെയാണ് നിങ്ങള്‍ ബാലുശ്ശേരിയില്‍ യു ഡി എഫ് സ്ഥനാര്‍ത്ഥിയാക്കിയത്…

അയാള്‍ക്ക് പരസ്യമായി അനുഭാവവും പിന്തുണയും നല്‍കുന്ന മറ്റൊരു നടനാണ് ഇന്ന് നിങ്ങളുടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലികളുടേയും യൂത്ത് യോഗങ്ങളുടേയും മുഖ്യപ്രഭാഷകന്‍…

മാധ്യമങ്ങള്‍ നിങ്ങളോട് അത് ചോദിക്കില്ല എന്ന് കരുതി, മലയാളിയുടെ ഓര്‍മ്മയെ പരീക്ഷിക്കരുത്. അഭ്യര്‍ത്ഥനയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News