ലോക കേരള സഭയെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്ക് മറുപടിയായി ഈ മലയാളിയുടെ ഫേസ്ബുക്ക് കുറിപ്പ്

ലോക കേരള സഭയുടെ അമേരിക്കൻ സമ്മേളനം തീരുമാനിച്ചത് മുതൽ വ്യാജ വർത്തകള്ക്കും ദുഷ്പ്രചാരണങ്ങൾക്കും കുറവുണ്ടായിരുന്നില്ല.ലോകത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിൽ ഒന്നായ ന്യൂയോർക്കിൽ ലോകമലയാളികൾക്കെല്ലാം അഭിമാനമായി കേരളം പ്രതിനിധീകരിക്കപ്പെട്ടപ്പോഴും വിമർശകർ അപവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഒരു പക്ഷം മാത്രം കാണുകയും പറയുകയും ചെയ്യുന്ന മാധ്യമങ്ങളും സോഷ്യൽ മീഡിയ എഴുത്തുകാരും കൂടിയാണ് ലോക കേരള സഭയെ വിജയിപ്പിച്ചതെന്ന് സിബി ഗോപാലകൃഷ്ണൻ.
ലോക കേരളസഭയെ വിജയമാക്കിയതിൽ ആദ്യം നന്ദി പറയേണ്ടത് ഈ മാധ്യമങ്ങളോടാണെന്ന് പറഞ്ഞുകൊണ്ടുള്ള ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പാണ് വിമർശകർക്ക് ഒരു മറുപടിയായി മാറിയത് .
Also read : സ്‌കൂട്ടറിനു പിന്നില്‍ നിന്ന് വീണ വീട്ടമ്മ ടിപ്പര്‍ ഇടിച്ചു മരിച്ചു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇവിടെ വായിക്കാം….

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം വിജയകരമായി അവസാനിക്കുമ്പോൾ ഏറ്റവും നന്ദി പറയേണ്ടത് കേരളത്തിലെ മാധ്യമങ്ങളോടും വളരെ നിഷ്പക്ഷമായി ഒരു പക്ഷം മാത്രം പറയുന്നവരോടും ആണ്. വലിയ ആരവങ്ങൾ ഒന്നുമില്ലാതെ കടന്നു പോകേണ്ടിയിരുന്ന ഈ സമ്മേളനം ജനങ്ങളിലേക്ക് എത്തിക്കുകയും ചർച്ചയാക്കുകയും അങ്ങനെ ഈ സമ്മേളനത്തിന്റെ അവസാനം എന്ത് സംഭവിക്കുമെന്നു ആകാംഷ വർദ്ധിപ്പിച്ച് ജനങ്ങളെ ജാഗരൂകരാക്കി നിർത്തുകയും ചെയ്ത പ്രമുഖ പത്ര മാധ്യമങ്ങൾക്ക് ആദ്യം തന്നെ നന്ദി.
പിന്നീട് നന്ദി പറയേണ്ടത് അമേരിക്കയിലെ ചില നിഷ്പക്ഷരോടാണ്. 17 കൊല്ലം ടൈം സ്‌ക്വയറിൽ ജോലി ചെയ്തു അവിടെ ഇങ്ങനെ ഒരു സമ്മേളനം നടക്കില്ല, ടൈം സ്ക്വയറിൽ 100 പേർ കൂടി നിന്നാൽ അവിടെ പോലീസ് വന്ന് അറസ്റ്റ് ചെയ്യും അങ്ങനെ വളരെ സമർത്ഥമായി നുണകളുടെ ഒരു കൂമ്പാരം തന്നെ ഉണ്ടാക്കി നിഷ്പക്ഷമായി അസത്യം പ്രചരിപ്പിച്ച, ജീവിതത്തിൽ ഒരിക്കലും പോലും ടൈം സ്ക്വയർ കാണാതെ ടൈം സ്‌ക്വായർ എക്സ്പെർട്ട് ആയി സംസാരിച്ചു സംസാരിച്ചു ഈ സംഘാടകസമിതിയെ കൂടുതൽ ബോധവാന്മാരാക്കിയ നിഷ്പക്ഷരായ സോഷ്യൽ മീഡിയ എഴുത്തുകാർക്കും നന്ദി.
സമ്മേളനം തീരുമാനിച്ചത് മുതൽ സമ്മേളനത്തിനെതിരായി വിവിധ കോണുകളിൽ കുശുമ്പും അസൂയയും നിറഞ്ഞ മനസ്സുകൾ ഒന്നിച്ചു നിന്നു സഭ സമ്മേളനത്തെ ഇകഴ്ത്തി കാണിക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട് .
ദുബായിലും ,ലണ്ടനിലും നടന്ന സമ്മേളനങ്ങളിൽ ഇത്രത്തോളം വിമർശകരെ കാണാനായിരുന്നില്ല .
ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നായ ന്യൂയോർക്കിന്റെ ഏറ്റവും തിരക്കുള്ള ഒരു വേദിയിൽ, ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും ഇന്നുവരെ കടന്നു വന്നിട്ടില്ലാത്ത വേദിയിലേയ്ക്ക് ഒരു കേരള നേതാവ് കടന്ന് ചെല്ലുന്നതും രാഷ്ടീയ ഭേദമന്യേ സ്വീകരിക്കപ്പെടുന്നതും ചില പ്രത്യേക കോണുകളിൽ പടർത്തിയ നിരാശയും അസൂയയും ചെറുതായിരുന്നില്ല .
അവരവരുടെ തൊഴിലും വരുമാനവും അതിനനുസൃതമായ ജീവിത രീതികളുമായി നില കൊള്ളുന്ന മധ്യവർഗ്ഗക്കാരായ കുടിയേറ്റ പ്രവാസികളുടെ ഇടയിലേയ്ക്ക് അവരുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനാവുന്നത് പരിഹരിക്കപ്പെടാനും വേണ്ടിയാണ് കേരളത്തിലെ മുഖ്യമന്ത്രിയും ഭരണ സംവിധാനവും അവിടേക്കെത്തിയത് .
അമേരിക്കൻ മലയാളികൾക്ക് കേരളത്തിൻ്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി എന്തെല്ലാം ചെയ്യാൻ കഴിയും എന്ന അന്വേഷണവും ലോക കേരള സഭയുടെ മേഖല സമ്മേളന ലക്ഷ്യമാണ് .
ഈ ലക്ഷ്യങ്ങളിലേക്കെല്ലാം എത്താൻ കഴിയാവുന്ന നിലയിലുള്ള ചർച്ചകൾ രണ്ട് ദിവസങ്ങളിലായി അവിടെ നടന്നിട്ടുണ്ടെന്ന് സമ്മേളന നടപടികൾ നിരീക്ഷിക്കുന്ന ആർക്കും ബോധ്യപ്പെടും .
സ്വന്തം ജന്മ നാടായ കേരളത്തെ കുറിച്ച് വ്യാകുലപ്പെടുകയും നിരാശപ്പെടുകയും ചെയ്യുന്നവരായിരുന്നു പ്രവാസികൾ .
അതിലെക്കാലവും മുന്നിൽ തന്നെയായിരുന്നു അമേരിക്കൻ മലയാളികൾ .
കഴിഞ്ഞ ഏഴ് വർഷക്കാലമായി കേരളത്തിൽ നടക്കുന്ന വികസന വിപ്ലവം അമേരിക്കൻ മലയാളി തിരിച്ചറിയുന്നു .
അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുന്നതിലൂടെ മാത്രമേ ഒരു നാടിന് മറ്റെല്ലാ മേഖലയിലും വിജയിക്കാനാവൂ .
ദൈവത്തിൻ്റെ സ്വന്തം നാട് കാണാൻ ലോകമാകെ നമ്മുടെ നാട്ടിലേക്കെത്തണം .
നമ്മുടെ യുവത നേടുന്ന വിദ്യഭ്യാസം, വൈദഗ്ദ്യം ,അതുപയോഗപ്പെടുത്താൻ കഴിയുന്ന നിലയിൽ നമ്മുടെ തൊഴിൽ രംഗം സമ്പുഷ്ടീകരിക്കപ്പെടണം .
ഇതിനെല്ലാം ആവശ്യമായ നിലയിലുള്ള ഭാവന സമ്പന്ന നടപടികൾ സ്വീകരിച്ച് കൊണ്ട് മുന്നേറുകയാണ് കേരളം .
നമ്മുടെ നാടിൻ്റെ വികസന പ്രക്രിയയിൽ വലിയ സംഭാവന നൽകാൻ കഴിയുന്ന പ്രവാസികളെ മാറ്റി നിർത്തിക്കൊണ്ട് ഒരു വികസനവും കേരളത്തിൽ നടക്കില്ല .
നമ്മുടെ ജനാധിപത്യത്തെ നവീകരിച്ച് കൊണ്ടല്ലാതെ പ്രവാസികളെ കേരളത്തിന് കേൾക്കാനും കഴിയില്ല .
ജനാധിപത്യത്തിൻ്റെ വികാസമാണ് ലോക കേരള സഭ .
ലോകമാകെ മലയാളിയുണ്ട് .കേരളത്തിന് പുറത്ത് മറ്റൊരു കേരളമുണ്ട് .ആ കേരളത്തെ ഉൾക്കൊള്ളുന്നതാണ് ലോക കേരള സഭ.
ഏതൊരു നവീന ആശയവും അതിൻ്റെ പ്രവർത്തി പഥത്തിലേക്കെത്തും മുമ്പ് വിമർശിച്ച് തകർത്തു കളയും എന്ന ചിലരുടെ ചിന്ത കേരള സമൂഹം അംഗീകരിക്കുന്ന പ്രശ്നമില്ല എന്ന പ്രഖ്യാപനമാണ് ന്യൂയോർക്കിൽ നടന്നത് .
ടൈം സ്ക്വയറിൽ തടിച്ച് കൂടിയ നൂറുകണക്കിന് മലയാളികൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയെ സാകൂതം കേട്ടു നിന്നു .
കേരളത്തിൽ നടക്കുന്ന വികസന മുന്നേറ്റങ്ങൾ അക്കമിട്ട് നിരത്തുമ്പോൾ നിറഞ്ഞ ഹർഷാരവത്തോടെ ജനക്കൂട്ടം എതിരേറ്റു .
ഇതൊരു സൂചനയാണ് .മാറുന്ന കേരളത്തിൻ്റെ ചിത്രം മനസ്സിൽ ആഴത്തിൽ പതിയുന്ന മലയാളികളുടെ പ്രതികരണമാണത് .
നമുക്കിനിയും ഏറെ മുന്നോട്ട് പോകാനുണ്ട് .ശാസ്ത്ര ,വൈജ്ഞാനിക ,ആരോഗ്യ, സാമ്പത്തിക മേഖലയിൽ അമേരിക്കൻ മലയാളി നേടിയ അനുഭവവും കരുത്തും കേരളത്തിന് തുണയാവും തുണയാവണം .
ലോക കേരള സഭ മേഖല സമ്മേളന വിജയത്തിന് അവിശ്രമം പരിശ്രമിച്ച അമേരിക്കൻ മലയാളികളെ അഭിവാദ്യം ചെയ്യുന്നു .
സിബി ഗോപാലകൃഷ്ണൻ
ജോ. സെക്രട്ടറി. ലോക കേരള സഭ അമേരിക്കൻ മേഖല സമ്മേളനതിന്റെ സംഘാടക സമിതി.

Also read : കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ക്യൂബ സഹകരിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News