നാടിനെതിരെ നിൽക്കാൻ മാത്രം ചില സുരേന്ദ്ര ജന്മങ്ങൾ; ഫെയ്സ്ബുക്ക് പോസ്റ്റുമായി വി വസീഫ്

കേരളത്തിൽ ഗെയില്‍ പദ്ധതിയും ദേശീയപാത വികസനവും നടപ്പിലാക്കാന്‍ വെല്ലു വിളിച്ച ആളാണ് കെ.സുരേന്ദ്രന്‍ എന്നും എന്നാൽ അത് നല്ല പോലെ മുന്നോട്ട് പോകുകയാണെന്ന് മനസ്സിലായപ്പോള്‍ ദേശീയപാത വികസനത്തില്‍ കേരളത്തിന് പങ്കൊന്നുമില്ലെന്നാണ് സുരേന്ദ്രന്റെ പുതിയ തിയറി എന്നും ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. നാടിനെതിരെ നിൽക്കാൻ മാത്രം ചില സുരേന്ദ്ര ജന്മങ്ങൾ എന്ന് കുറിച്ചുകൊണ്ട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വസീഫിന്റെ പ്രതികരണം.

പോസ്റ്റ് ഇങ്ങനെ ……

പിണറായി വിജയന് സര്ക്കാരിനെ
ഗെയില് പദ്ധതിയും ദേശീയപാത വികസനവും നടപ്പിലാക്കാന് വെല്ലു വിളിച്ച ആളാണ് കെ.സുരേന്ദ്രന്.
ഇത് രണ്ടും കേരളത്തില്
നല്ല പോലെ മുന്നോട്ട് പോകുകയാണെന്ന് മനസ്സിലായപ്പോള് ദേശീയപാത വികസനത്തില് കേരളത്തിന് പങ്കൊന്നുമില്ലെന്നാണ് അദ്ധേഹത്തിന്റെ പുതിയ തിയറി.
ദേശീയപാത വികസനത്തിന് കേരളം നയാപൈസ ചിലവാക്കിയില്ലെന്നും അദ്ധേഹം പ്രസ്താവിച്ചു.
എന്നാല് സുരേന്ദ്രന്റെ നുണയെ പാര്ലമെന്റില് പൊളിച്ചിരിക്കുകയാണ് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സഖാവ് എ.എ.റഹീം.
ഇത് സംബന്ധിച്ച എ.എ.റഹീമിന്റെ ചോദ്യത്തിന് , ദേശീയപാത വികസനത്തിന്
25% പണം കേരളം നല്കിയെന്നായിരുന്നു
കേന്ദ്രമന്ത്രി നിതിന് ഗഡ്കരിയുടെ മറുപടി.
നാടിനെതിരെ നിൽക്കാൻ മാത്രം ചില സുരേന്ദ്ര ജൻമങ്ങൾ …
വി.വസീഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News