‘നികുതി കണക്കുകള്‍ ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ ഇരുട്ടില്‍നിര്‍ത്തി കേന്ദ്രം കീശ വീര്‍പ്പിക്കുന്നു’; മനോരമ വാര്‍ത്തയെ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്

മനോരമ വാര്‍ത്തയെ തുറന്നുകാട്ടി ഫേസ്ബുക്ക് പോസ്റ്റ്. ഗോപകുമാര്‍ മുകുന്ദനാണ് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ധനവിന്യാസം സംബന്ധിച്ച പ്രാഥമിക ധാരണകള്‍ ഉള്ളവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. പങ്കുവെയ്‌ക്കേണ്ട നികുതിയുടെ കണക്കുകള്‍ സുതാര്യമായി ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയാണ് യൂണിയന്‍ സര്‍ക്കാര്‍ കീശ വീര്‍പ്പിക്കുന്നത്. മറ്റു പല വഴികളോടൊപ്പം ഈ കണക്കിലെ കള്ളത്തരങ്ങളും യൂണിയന്‍ സര്‍ക്കാര്‍ രീതിയാണ്. ഇവിടെയും ഈ കള്ളക്കളികള്‍ വ്യക്തമാണ്. വലിയ മാപ്പിള തന്നെ സെറ്റ് ചെയ്ത ഒരു ഗോളുണ്ട്. അതു കമ്മ്യൂണിസ്റ്റുകാരുടെ ഉച്ചാടനമാണ്. അല്ലാതെ നാടു നന്നാക്കലല്ല- ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ALSO READ:‘കൊടകര കുഴൽപ്പണക്കേസ്; വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ച’: എം വി ഗോവിന്ദൻ മാസ്റ്റർ

മനോരമയിലെ പ്രിയ സുഹൃത്ത് പ്രതാപിന്റെ വാര്‍ത്തയാണ് ചിത്രത്തിലുള്ളത്.
State GST വകുപ്പിന് ഓരോ ചരക്കും തിരിച്ചുള്ള വില്‍പ്പനയുടേയോ നികുതിയുടേയോ കണക്കില്ല, കണക്കില്ലാതെ എങ്ങനെ കാശു പിരിക്കും എന്നതാണ് പ്രതാപിന്റെയും മനോരമയുടേയും ചോദ്യം. കേരളത്തിന്റെ കടം 13 ഇരട്ടിയായി എന്ന കഥ എഴുതിയ പത്രമാണ്. പിന്നെ കേരളത്തെ ശ്രീലങ്കയാക്കാനും കുറേ നോക്കിയ സമീപ കാല ചരിത്രവുമുണ്ട്.
രണ്ടാമത്തെ ചിത്രം 30. 07 . 2024 നു കേന്ദ്ര ധനമന്ത്രി ജോണ്‍ ബ്രിട്ടാസ് എം.പിയ്ക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയുടേതാണ്.
GST യുടെ റിട്ടേണ്‍ സമ്പ്രദായവും അതിന്റെ ശേഖരവും സൂക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാരും GSTN എന്ന കേന്ദ്ര സ്ഥാപനവുമാണ്. ഒരു സംസ്ഥാനത്തിനും നിയമപരമായി ഇതു സാദ്ധ്യമല്ല. പ്രായോഗികമായും സാദ്ധ്യമല്ല.
പ്രതാപിന്റെ കണക്കു തന്നെ നോക്കു. State GST യായി 13000 കോടി കിട്ടുമ്പോള്‍ 16000 കോടി രൂപയാണ് Inter State GST വരവ്. എന്നു പറഞ്ഞാല്‍ ഇവിടെ ഒടുക്കുന്ന GST യേക്കാള്‍ കൂടുതല്‍ മറ്റ് സ്ഥലങ്ങളില്‍ വില്‍ക്കപ്പെടുന്ന ( സാങ്കേതികമായി Supply ) ചരക്കുകളുടെ നികുതിയാണ് നമ്മുടെ GST വരുമാനം. ഈ കണക്ക് തിരുവനന്തപുരത്തെ കടയില്‍ തപ്പിയാല്‍ ഒറ്റയടിക്കു കിട്ടുമോ? അതു ലഭ്യമാക്കണമെന്നതാണ് കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ഡിമാന്‍ഡ്.
HSN code ( Harmonised system of nomenclature) / SAC ( Service Accounting code) അടിസ്ഥാനത്തിലാണ് ചരക്കുകളേയും സേവനങ്ങളേയും വര്‍ഗ്ഗീകരിക്കുന്നത്. ഈ കോഡുകള്‍ അനുസരിച്ച് കണക്കുകളുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍ തരു എന്നാണ് ശ്രീ ബ്രിട്ടാസ് രാജ്യസഭയില്‍ ചോദ്യം ഉന്നയിച്ചത്. എന്തായിരുന്നു മറുപടി ?
അങ്ങനെ ഒരു കണക്കില്ല , GST റിട്ടേണ്‍ സമ്പ്രദായത്തില്‍ ഇതു ലഭ്യമല്ല എന്നാണ് മറുപടി . ആരാണിത് മാറ്റേണ്ടത്? യൂണിയന്‍ സര്‍ക്കാര്‍. കേരളം ആവശ്യപ്പെടാത്തതാണോ?
സ്വര്‍ണ്ണത്തിന്റെ E way Bill നടപ്പിലാക്കണമെന്ന കേരളത്തിന്റെ ആവശ്യം അഞ്ചു കൊല്ലത്തിലേറെയാണ് പിടിച്ചു വച്ചത്. IGST കണക്കുകള്‍ ലഭ്യമാക്കാതെ യൂണിയന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
ധനവിന്യാസം സംബന്ധിച്ച പ്രാഥമിക ധാരണകള്‍ ഉള്ളവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. പങ്കുവെയ്‌ക്കേണ്ട നികുതിയുടെ കണക്കുകള്‍ സുതാര്യമായി ലഭ്യമാക്കാതെ സംസ്ഥാനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയാണ് യൂണിയന്‍ സര്‍ക്കാര്‍ കീശ വീര്‍പ്പിക്കുന്നത്. മറ്റു പല വഴികളോടൊപ്പം ഈ കണക്കിലെ കള്ളത്തരങ്ങളും യൂണിയന്‍ സര്‍ക്കാര്‍ രീതിയാണ്. ഇവിടെയും ഈ കള്ളക്കളികള്‍ വ്യക്തമാണ്.
പക്ഷെ മനോരമയ്ക്കും പ്രതാപിനും RSS ന്റെ യൂണിയന്‍ സര്‍ക്കാരിനെ തൊടാന്‍ മടിയാണ് . കാരണം വലിയ മാപ്പിള തന്നെ സെറ്റ് ചെയ്ത ഒരു ഗോളുണ്ട്. അതു കമ്മ്യൂണിസ്റ്റ് കാരുടെ ഉച്ചാടനമാണ്. അല്ലാതെ നാടു നന്നാക്കലല്ല .
ആര്‍. എസ്. എസ് നും മനോരമയ്ക്കും ഒരേ ഉന്നമാണു ള്ളത് എന്നു വന്നാല്‍ അതനുസരിച്ച് എഴുതുകയല്ലാതെ പ്രതാപിന് മറ്റെന്തു വഴി.
PS: വാര്‍ത്തയോടൊപ്പം ഒരു കാര്‍ട്ടൂണുണ്ട്. മിനിമം മഞ്ഞപ്പത്ര നിലവാരത്തിലെങ്കിലും ചെയ്തുകൂടെ ഇവര്‍ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News