ക്യൂബയെ അടുത്തറിയാം, ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി; എന്‍ പി ഉല്ലേഖിന്റെ പുതിയ പുസ്തകം പരിചയപ്പെടുത്തി അമീര്‍ ഷാഹുല്‍

പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എന്‍പി ഉല്ലേഖിന്റെ മാഡ് എബൗട്ട് ക്യൂബ- എ മലയാളി റീവിസിറ്റ്‌സ് ദ റെവല്യൂഷന്‍ എന്ന പുസ്തകത്തെ കുറിച്ച് വിവരിച്ച് ഗ്രന്ഥകാരൻ അമീര്‍ ഷാഹുല്‍. ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതിയാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ക്യൂബന്‍ ചരിത്രത്തിന്റെ ആന്തരികതയും, ക്യൂബന്‍ സങ്കടങ്ങളും, അതിജീവനത്തിന്റെ ജാതിയും ഉല്ലേഖ് മലയാളി വായനക്കാരന്റെ ഭാഷയില്‍ സമര്‍പ്പിക്കുന്നുവെന്നും അമീര്‍ ഷാഹുല്‍ കുറിപ്പില്‍ പറയുന്നു.

Also Read : അമേരിക്കൻ ഉപരോധം അതിജീവിക്കുന്ന ക്യൂബയുടെ കഥയുമായി എൻപി ഉല്ലേഖിന്‍റെ പുതിയ പുസ്തകം

ഫേസ്ബുക്ക് പോസോറ്റിന്‍റെ പൂര്‍ണരൂപം:

‘പോളണ്ടിനെ പറ്റി നീ ഒരക്ഷരം മിണ്ടരുത്’ എന്ന പ്രശസ്തമായ സിനിമ ഡയലോഗ് ഓര്‍ക്കുന്നുണ്ടോ? മലയാളിക്ക് കമ്മ്യൂണിസ്‌റ് പോളണ്ടിനോടുള്ള അഗാധമായ സ്‌നേഹം ഒപ്പിയെടുത്ത ഒരു ഒറ്റവരി കോമഡി ഡയലോഗ്.
എന്നാല്‍ അതിനേക്കാളെക്കെ പതിന്മടങ്ങു പ്രണയം മലയാളിക്ക് കമ്മ്യൂണിസ്‌റ് ക്യൂബയോടുണ്ടെന്നുള്ളത് പരമാര്‍ത്ഥം. ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവങ്ങളോടും വിപ്ലവ പോരാളികളായ ചെ ഗവരെയോടും സൈമണ്‍ ബൊളിവറിനോടും ഫിദല്‍ കാസ്‌ട്രോയോടുമുള്ള അടങ്ങാത്ത സ്‌നേഹം ഒട്ടൊന്നുമല്ല കേരളത്തിലെ കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങളെ തളിരിട്ടു, പൂവിട്ടു വളരാന്‍ സഹായിച്ചത്.
ഈ ബന്ധത്തിന്റെ വേരുകള്‍ തേടിപ്പോവുകയാണ് സുഹൃത്ത് ഉല്ലേഖ് തന്റെ നാലാമത്തെ പുസ്തകത്തിലൂടെ. ‘Mab About Cuba’ എന്ന Penguin Books പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ രണ്ടു അദ്ധ്യായങ്ങള്‍ വായിച്ചതില്‍ നിന്നും ഇതൊരു വേറിട്ടൊരു എഴുത്താണെന്നതില്‍ തര്‍ക്കമില്ല. യാത്രാവിവരണവും, കമ്മ്യൂണസവും, സോഷിയോളജിയും ഒരേ തലത്തില്‍ അനുഭവിച്ചറിയാന്‍ വായനക്കാരന് ഒരു പ്രത്യേക അവസരമൊരുക്കുകയാണ് ‘Mad About Cuba.’
ഒരുദാഹരണം, മുരിങ്ങ വിത്തുകള്‍ ശേഖരിക്കുന്നതിനായി ക്യാമ്പ ഹുര്‍ഗോ കേരളത്തിലേക്ക് വന്നത് എങ്ങനെ കേരളത്തിന്റെ മൂന്നില്‍-ഒന്ന് മാത്രം ജനസംഖ്യയുള്ള ക്യൂബയുടെ ന്യൂട്രിഷന്‍, ആരോഗ്യം, ഫുഡ് സെക്യൂരിറ്റി എന്നിവയെ മാറ്റി മറിച്ചു എന്നത് വളരെ രസകരമായി ഉല്ലേഖ് വിവരിക്കുന്നു. ഇപ്പോള്‍ മൂന്ന് മുരിങ്ങ ഫാക്ടറികളില്‍ പൊടിച്ച, ഉണങ്ങിയ മുരിങ്ങ ഇലകള്‍ അവിടെ ഉത്പാദിപ്പിക്കുന്നു, മുരിങ്ങ വിത്തുകളും എണ്ണയും അവിടെ ഫാര്‍മസികളില്‍ വാങ്ങാന്‍ ലഭ്യമാണ്.
താളുകളില്‍ കൂടി കടന്നു പോകുമ്പോള്‍, ഈ പുസ്തകം എഴുതാന്‍ എന്ത് കൊണ്ടും യോഗ്യന്‍ ഇ.എം.എസ്, A K ഗോപാലന്‍, പി  കൃഷ്ണ പിള്ള എന്നിവരില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട മധ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് പാട്യം ഗോപാലന്റെ മകനും, കമ്മ്യൂണിസ്‌റ് വിമര്‍ശകനും, ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ ഉല്ലേഖ് ആണെന്ന് ഞാന്‍ പലവുരു മനസ്സില്‍ കുറിച്ചു.
‘Mad About Cuba’ കല്പനാത്മക അനുഭവത്തിലൂടെ ക്യൂബയെ തിരിച്ചറിവിന്റെ വരാന്തയില്‍ അവതരിപ്പിക്കുന്നു. ‘The Barwoman of Vedado’ എന്ന ആദ്യ അദ്ധ്യായത്തില്‍, ഉല്ലേഖ് ഒരു ഹവാനാ ബാറില്‍ ബാര്‍വുമനെ കാണുന്നു, അവളുടെ ജീവിതത്തിലെ കഥകള്‍ കേള്‍ക്കുന്നു. അവളുടെ അനുഭവങ്ങള്‍ ബാഹ്യ ലോകവുമായി ബന്ധം നഷ്ടപ്പെട്ടതുമായ ഒരു രാജ്യത്തിന്റെ കഥയാണ് പറഞ്ഞുതരുന്നത്. ഇത് മലയാളി വായനക്കാരന്റെ മനസിലേക്കുള്ള ഒരു കനിവായ വാതായനമാണ്?.
ഹവാനയിലെ അതിഥികള്‍ക്കും പ്രാദേശികര്‍ക്കുമിടയിലെ ആശയ വിനിമയത്തിന്റെ ലഹരി കഥകളിലൂടെ കൊതിപ്പിക്കുന്നതാണ്. പൊതുജനാരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ക്യൂബയുടെ മുന്നേറ്റവും ഉല്ലേഖ് ആവിഷ്‌കരിക്കുന്നു. ഇവിടെ ‘കേണല്‍ മാര്‍ക്‌സിസം’ എന്ന നിലയില്‍ അവര്‍ കരുതിയ ക്യൂബായുടെ ആഴമുള്ള സാമൂഹികവും സാമ്പത്തികവുമായ ചരിത്രത്തിന്റെ ഒരു തുറന്ന കാഴ്ചയാണ് അദ്ദേഹം നല്‍കുന്നത്?

മുന്‍കാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട ക്യൂബന്‍ ചരിത്രത്തിന്റെ ആന്തരികതയും, ക്യൂബന്‍ സങ്കടങ്ങളും, അതിജീവനത്തിന്റെ ജാതിയും ഉല്ലേഖ് മലയാളി വായനക്കാരന്റെ ഭാഷയില്‍ സമര്‍പ്പിക്കുന്നു. ഒരു മലയാളി തീര്‍ച്ചയായും വായിച്ചിരിക്കേണ്ട കൃതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News