‘ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല, തികച്ചും സ്വതന്ത്രന്‍’; ബിജെപി വിട്ടതിന് ശേഷം അലി അക്ബറുടെ ഫേസ്ബുക് പോസ്റ്റ്

ബിജെപിക്ക് വേണ്ടി ശക്തമായി സോഷ്യല്‍ മീഡിയയിലും പുറത്തുമൊക്കെ വാദിച്ചിരുന്ന സിനിമാ താരമായിരുന്നു രാമസിംഹന്‍ അബൂബക്കറെന്ന അലി അക്ബര്‍. ഇന്നലെ രാത്രിയോടെയാണ് അലി അക്ബര്‍ ബിജെപി വിട്ടെന്ന വിവരം പുറത്തറിയുന്നത്. താന്‍ ബിജെപി അംഗത്വം രാജിവെച്ചിട്ട് കുറച്ചു ദിവസമായെന്നും ഇപ്പോഴാണ് വിവരം പുറത്തു വിടുന്നതെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.

Also Read- ബിജെപിയിൽ നിന്ന് പ്രമുഖരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു; രാജസേനൻ, ഭീമൻ രഘു, ഇപ്പോള്‍ അലി അക്ബറും

‘പണ്ട് പണ്ട് കുമ്മനം രാജേട്ടന്‍ തോറ്റപ്പോള്‍ വാക്ക് പാലിച്ചു മൊട്ടയടിച്ചു. ഇനി ആര്‍ക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ… ഒപ്പം ഒരു സന്തോഷം പങ്ക് വെക്കട്ടെ ഇപ്പോള്‍ ഞാന്‍ ഒരു രാഷ്ട്രീയത്തിനും അടിമയല്ല… തികച്ചും സ്വതന്ത്രന്‍… എല്ലാത്തില്‍ നിന്നും മോചിതനായി. ഒന്നിന്റെ കൂടെ മാത്രം, ധര്‍മത്തോടൊപ്പം. ഹരി ഓം…’ ഇതായിരുന്നു അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഇതിന് പിന്നാലെ അലി അക്ബര്‍ മറ്റൊരു പാര്‍ട്ടിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങി. എന്നാല്‍ താനെങ്ങോട്ടും പോയിട്ടില്ലെന്നും അതിനെച്ചൊല്ലിയുള്ള കലഹങ്ങള്‍ വേണ്ടെന്നും വിശദീകരിച്ചുള്ള മറ്റൊരു പോസ്റ്റും പ്രത്യക്ഷപ്പെട്ടു.

Also Read- പോക്സോ കേസിൽ പ്രതിക്ക് 51 വർഷം കഠിന തടവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

‘ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല, പഠിച്ച ധര്‍മ്മത്തോടൊപ്പം ചലിക്കുക, അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി… ഇന്ന് രാവിലെ മുതല്‍ പത്രക്കാര്‍ വിളിക്കുന്നുണ്ട് ആര്‍ക്കും ഒരു ഇന്റര്‍വ്യൂവും ഇല്ല… രാജി വച്ചിട്ട് കുറച്ചു ദിവസമായി… ഇപ്പോള്‍ പുറത്തു വന്നു അത്രേയുള്ളൂ… ധര്‍മ്മത്തോടൊപ്പം ചലിക്കണമെങ്കില്‍ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ… കലഹിക്കേണ്ടപ്പോള്‍ മുഖം നോക്കാതെ കലഹിക്കാലോ…

സസ്‌നേഹം
രാമസിംഹന്‍
ഹരി ഓം’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News