കെഎസ്‌ആർടിസി ശമ്പള വിതരണം: ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചുവെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

GANESH KUMAR

കെഎസ്‌ആർടിസി ജീവനക്കാർക്ക് നൽകിയ വാക്ക് പാലിച്ചെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ.
ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് വാക്ക് തന്നിരുന്നുവെന്നും ഇന്ന് ആ വാക്ക് ഇന്ന് പാലിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നതെന്ന് പറഞ്ഞ അദ്ദേഹം എല്ലാ ജീവനക്കാർക്കും ഓണാംശംസകളും നേർന്നു.

മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ പ്രിയപ്പെട്ട KSRTC ജീവനക്കാർക്ക് ഞാൻ നൽകിയ വാക്ക് പാലിച്ചു.

KSRTC ജീവനക്കാർക്ക് ശമ്പളം ഒറ്റതവണയായി നൽകുമെന്ന് ഞാൻ വാക്ക് തന്നിരുന്നു.അത് ഇന്ന് പാലിക്കപ്പെട്ടു . ഇന്ന് രാവിലെ മുതൽ KSRTC ജീവനക്കാർക്കുള്ള ശമ്പള വിതരണം അതും ഒറ്റത്തവണയായി നൽകി തുടങ്ങി. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ ആദ്യമായിയാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം വിതരണം ചെയ്യുന്നത്. എന്റെ പ്രിയപ്പെട്ട മുഴുവൻ KSRTC ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ഒരായിരം ഓണാശംസകൾ….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News