അന്തരിച്ച ഉമ്മൻചാണ്ടിയോടും മകൻ ചാണ്ടി ഉമ്മനോടും ഇന്നീ പണി നിയമസഭയിൽ ചെയ്യണമായിരുന്നോ? വി ഡി സതീശനോട് ചോദ്യവുമായി മന്ത്രി വി ശിവൻകുട്ടി

സഭയിൽ ഇന്ന് ഉന്നയിച്ച സോളാർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടി നൽകി ഫെയ്സ് ബുക്ക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി. പോസ്റ്റ് ഇങ്ങനെ ആണ്.

” പ്രതിപക്ഷ നേതാവ് വി. ഡി. സതീശനോടാണ്..

അന്തരിച്ച ഉമ്മൻചാണ്ടിയോടും മകൻ ചാണ്ടി ഉമ്മനോടും ഇന്നീ പണി നിയമസഭയിൽ ചെയ്യണമായിരുന്നോ…?”

അതേസമയം സോളാർ വിഷയത്തിൽ നിയമസഭയിൽ മാസ് മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. സതീശനും വിജയനും തമ്മിൽ ചില വ്യതാസങ്ങളുണ്ട്. അതിപ്പോൾ മുഖ്യമന്ത്രി ആയത് കൊണ്ടല്ല അതിനൊക്കെ മുൻപ്. ഈ ദല്ലാൾ എന്ന് പറഞ്ഞയാളില്ലേ എന്നെ കാണാൻ വന്നപ്പോൾ ഇറങ്ങി പോകണം നിങ്ങൾ എന്ന് പറഞ്ഞിട്ടുണ്ട് അത് എവിടെ വെച്ചാണെന്നോ കേരളാ ഹൌസ്സിൽ വെച്ച്. അത് പക്ഷെ ബഹുമാനപ്പെട്ട സതീശൻ പറയുമോ എന്നറിയില്ല പക്ഷെ അത് പറയാൻ വിജയന് മടിയില്ല – മുഖ്യമന്ത്രി പറഞ്ഞു.

also read; “മിസ്റ്റര്‍ ചാണ്ടി ഉമ്മന്‍, നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കള്‍ നിങ്ങള്‍ക്കൊപ്പമാണ്”: നിയമസഭയില്‍ കെ ടി ജലീല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News