സംഘപരിവാറിനും സതീശനും ഉളുപ്പ് എന്നൊരു സംഗതിയില്ലല്ലോ! ഗോപകുമാര്‍ മുകുന്ദന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാവുന്നു

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹര്‍ജിയില്‍ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി കടമെടുപ്പിന് അനുമതി നല്‍കി. ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇത് പ്രതിപക്ഷത്തിനേറ്റ തിരിച്ചടി കൂടിയാണ്. ഈ സാഹചര്യത്തിലാണ് എഴുത്തുകാരനായ ഗോപകുമാര്‍ മുകുന്ദന്റെ പോസ്റ്റ് വൈറലാവുന്നത്.
അവസാന പാദ വായ്പയായ 1608 കോടിയടക്കം 13608 കോടി രൂപയും കേരളത്തിന് അവകാശപ്പെട്ടതാണ് എന്നിപ്പോള്‍ പറയുന്ന ശ്രീ വിഡി സതീശന്‍ ആ പണം തരണമെങ്കില്‍ കേരളം കേസ് പിന്‍വലിക്കണം എന്നു കേന്ദ്ര ആര്‍എസ്എസ് സര്‍ക്കാര്‍ ഗുണ്ടാപ്പീസ് ഇറക്കിയപ്പോള്‍ കമാന്നു മിണ്ടാഞ്ഞതെന്തെന്ന് അദ്ദേഹം ചോദിക്കുന്നു.

ALSO READ:  കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട വിഷയം; കേന്ദ്രം- കേരളം ചര്‍ച്ച വെള്ളിയാഴ്ച

പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ

സുപ്രീം കോടതി തരാന്‍ പറഞ്ഞ പണം കേരളത്തിനു കിട്ടാനുള്ളതാണ്. കേസ് അതല്ലല്ലോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.
അവസാന പാദ വായ്പയായ 1608 കോടിയടക്കം 13608 കോടി രൂപയും കേരളത്തിന് അവകാശപ്പെട്ടതാണ് എന്നിപ്പോള്‍ പറയുന്ന ശ്രീ വിഡി സതീശന്‍ ആ പണം തരണമെങ്കില്‍ കേരളം കേസ് പിന്‍വലിക്കണം എന്നു കേന്ദ്ര ആര്‍എസ്എസ് സര്‍ക്കാര്‍ ഗുണ്ടാപ്പീസ് ഇറക്കിയപ്പോള്‍ കമാന്നു മിണ്ടാഞ്ഞതെന്തേ?
കിട്ടേണ്ട കാശ് തടഞ്ഞ മോദിയും നിര്‍മ്മലാ സീതാരാമനും എതിരെ ഒന്നു മൂളുകയോ മുക്കുകയോ പോലും ചെയ്യാഞ്ഞതെന്തേ?
കേരളത്തിലെ മനുഷ്യരെ തടങ്കലിലാക്കാന്‍ ആര്‍എസ്എസിനു ചൂട്ടു പിടിക്കുന്ന നിങ്ങളുടെ രീതിയെ മനുഷ്യര്‍ കണ്ടോളും.
പിഎസ്: ചാനല്‍ ചര്‍ച്ചയില്‍ സംഘപരിവാര്‍ കക്ഷികള്‍ പറയുന്നത് കോടതി പറഞ്ഞിട്ടല്ല, കേന്ദ്രം അങ്ങു തരുന്നതാണെന്നാണ് .
കോടതി നിര്‍ദ്ദേശിച്ച ചര്‍ച്ചയില്‍ കേരളത്തിന്റെ വാദമുഖങ്ങള്‍ ധനകാര്യ സെക്രട്ടറിക്ക് നിഷേധിക്കാനായില്ല. എഴുതി തന്നെ കൊടുത്തു. അപ്പോള്‍ സെക്രട്ടറി 10 മിനിറ്റ് ആവശ്യപ്പെട്ട് പുറത്തു പോയി ‘ ആരേയോ ‘ കണ്ടിട്ടു വന്നു. ആ ഘട്ടത്തിലാണ് യൂണിയന്‍ സര്‍ക്കാര്‍ കേസ് പിന്‍വലിച്ചിട്ടു വന്നാല്‍ ആലോചിക്കാം എന്ന ദാദാപ്പീസ് എടുത്തത്. പറ്റില്ല എന്നു കേരളം പറഞ്ഞു. ഇക്കാര്യം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ആ ദിവസം എഎസ്ജി പറഞ്ഞത് കേസും കാശും ഒന്നിച്ചു പോകുന്നതെങ്ങനെ എന്നായിരുന്നു.
സംഘപരിവാറിനും സതീശനും ഉളുപ്പ് എന്നൊരു സംഗതിയില്ലല്ലോ!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News