അതിർവരമ്പുകളില്ലാത്ത മാനുഷികതക്ക് മാതൃക തീർത്തുകൊണ്ട് എല്ലാ സ്ഥലങ്ങളിലും ഓടിയെത്തുന്നവരാണ് ഫയർ ഫോഴ്സ് ടീമുകൾ. മനുഷ്യരെ മാത്രമല്ല, അപകടങ്ങളിൽപ്പെടുന്ന മൃഗങ്ങളെയും നമ്മുടെ അഗ്നിരക്ഷാ സേനാംഗങ്ങൾ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റാറുണ്ട്. അത്തരമൊരു സംഭവമാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ടാറിൽ പുതഞ്ഞ് 75 ശതമാനവും ടാറിൽ പുതഞ്ഞ് ജീവൻ വരെ നഷ്ടപ്പെടുമായിരുന്ന ഒരു നായയുടെ ജീവൻ ഫയർ ഫോഴ്സ് രക്ഷിച്ച സംഭവമാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
മട്ടന്നൂർ ഫയർ ഫോഴ്‌സിനോട് നന്ദി അറിയിച്ച് ദിലീപ് കൊതേരി ഫേസ്ബുക്കിൽ പങ്കുവെച്ച അനുഭവമാണിപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപമിങ്ങനെ;
“ഇന്ന് ഞാനും എന്റെ സുഹൃത്ത് വിനീഷും പതിവുപോലെ മട്ടന്നൂരിലെ വെള്ളിയാംപറമ്പ് റോഡിലൂടെ പ്രഭാത നടത്തത്തിന് പോയപ്പോൾ റോഡിൽ നിന്നും അധികം ദൂരെയല്ലാതെ വല്ലാത്ത തരത്തിലുള്ള ഒരു കരച്ചിൽ കേട്ടു. നമ്മൾ അതിന്റെ അടുത്തേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച വളരെ സങ്കടപ്പെടുത്തുന്നതായിരുന്നു. ഒരു പട്ടി അതിന്റെ ജീവനുവേണ്ടി നിലവിളിച്ച് കരയുന്നു . നിസഹായനായ ആ പട്ടി തന്റെ ജീവൻ രക്ഷിക്കാൻ അതിനാൽ ആവുന്ന രീതിയിൽ അത് ഞങ്ങളോട് പറയുനുണ്ട്.ഞങ്ങൾ പട്ടിയെ അതിൽ നിന്നും മോചിപ്പിക്കാൻ ശ്രമിച്ചപ്പോൾ അത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞതിനു ശേഷം ഇങ്ങനെയുള്ള ഏതൊരു അപകടഘട്ടത്തിലും നമ്മൾ ആദ്യം ഓർക്കുന്നത് കേരള ഫയർഫോഴ്സിനെയാണ് 101 ഡയൽ ചെയ്ത് മട്ടന്നൂർ ഫയർഫോഴ്സിനെ വിളിച്ചു നിമിഷ നേരം കൊണ്ട് തന്നെ അവർ സ്ഥലത്ത് എത്തിച്ചേർന്നു. മട്ടന്നൂർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രബാബു സാറിന്റെ നേതൃത്വത്തിൽ എത്തിച്ചേർന്ന ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം ആരംഭിച്ചു. ശരീരത്തിന്റെ 75% ത്തോളം താറിൽ പറ്റിപ്പിടിച്ചതുകൊണ്ട് വളരെയധികം പരിശ്രമിക്കേണ്ടി വന്നു പുറത്തെടുക്കാൻ.ഒരു ഘട്ടത്തിൽ ഉദ്യമം ഉപേക്ഷിക്കേണ്ടി വരും എന്ന് തോന്നിപ്പോയെങ്കിലും മട്ടന്നൂരിലെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ ഇടപെടൽ ഒരു ജീവൻ തിരിച്ച് നൽകാൻ സാധിച്ചു. നമ്മൾ സ്കൗട്ടിങ്ങിൽ പറയാറുള്ളത് At least one good turn in a day. അങ്ങനെ നോക്കിയാൽ ഇത് മനസിന് വളെരെ അതികം സന്തോഷം തരുന്ന ഒരു Good Turn തന്നെയാണ്.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here