ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് വോട്ടില്ല; ആത്മാഭിമാനം പണയം വെക്കാതെ അന്തസ്സായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചോയ്‌സാണ് ഇടതുപക്ഷം; ഒരു പാലക്കാടന്‍ വോട്ടറുടെ കുറിപ്പ്

p-sarin

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്, പാലക്കാട് എന്തുകൊണ്ട് ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് കുറിപ്പാണ്. പാലക്കാട് ന്യൂനപക്ഷ വര്‍ഗീയതയ്ക്കോ, ഭൂരിപക്ഷ വര്‍ഗീയതയ്ക്കോ വോട്ട് ചെയ്യില്ലെന്നും ആത്മാഭിമാനം പണയം വെക്കാതെ അന്തസ്സായി വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ചോയ്‌സാണ് ഇടതുപക്ഷമെന്നും കുറിപ്പില്‍ പറയുന്നു.

പാലക്കാട് ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്ന പോലെ തന്നെ , പാലക്കാട് യുഡിഎഫിന് വോട്ട് ചെയ്യുന്നത് നൂനപക്ഷ വര്‍ഗീയതയ്ക്ക് കീഴ്‌പ്പെടുന്ന പോലെയാണെന്നും കുറിപ്പില്‍ പറയുന്നു. പാലക്കാട്ടെ വോട്ടറായ ടിറ്റോ ആന്റണിയാണ് ഫേസ്ബുക്കില്‍ ഇത്തരം ഒരു കുറിപ്പ് പങ്കുവെച്ചത്.

Also Read : വയനാടിന് സഹായം: കേന്ദ്രം സഹായം നല്‍കാത്തത് കേരളത്തോടുള്ള രാഷ്ട്രീയ വിരോധം കൊണ്ട്: ഡിവൈഎഫ്ഐ

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇടതുപക്ഷത്തിന് 35,000 ബേസ് വോട്ടുണ്ട് പാലക്കാട്, ബിജെപിക്ക് 40,000 ബേസ് വോട്ടുണ്ട്… യുഡിഎഫിന്റെ ബേസ് വോട്ട് എത്രയാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കാരണം ബിജെപി ജയിക്കാന്‍ പോണൂ എന്ന് ജമാഅത്തെ ഇസ്ലാമിയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും നേതൃത്വത്തില്‍ കള്ളപ്രചരണം നടത്തി ന്യൂനപക്ഷങ്ങളേയും, മാധ്യമങ്ങളെ നേതൃത്വത്തില്‍ സെക്കുലര്‍ മനുഷ്യരേയും പേടിപിച്ച് നേടുന്ന വോട്ടാണ് പാലക്കാട്ടെ യുഡിഎഫിന്റേത്.

ഇടതുപക്ഷത്തിന്റെ 35,000 ബേസ് വോട്ടില്‍ ഒരാളായ ആളാണ് ഞാന്‍. ഞാന്‍ എന്തുകൊണ്ട് ഞാന്‍ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്നു എന്നു പറയാം.

ഞാന്‍ എതിര്‍ക്കുന്നത് ആര്‍എസ്എസ് നേതൃത്വത്തിലെ ഭൂരിപക്ഷ വര്‍ഗീയതയെ മാത്രമല്ല, ഞാന്‍ എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമി നേതൃത്വത്തിലെ ന്യൂനപക്ഷ വര്‍ഗീയതയേയും കൂടി ആണ്.

പാലക്കാട് ബിജെപിക്ക് വോട്ട് ചെയ്യുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് കീഴ്‌പെടുന്ന പോലെ തന്നെ , പാലക്കാട് യുഡിഎഫിന് വോട്ട് ചെയ്യുന്നത് ന്യൂനപക്ഷ വര്‍ഗീയതക്ക് കീഴ്‌പെടുന്ന പോലെയാണ്.

ഭൂരിപക്ഷ വര്‍ഗീയതയെ മാത്രം പരാജയപെടുത്തണ്ട ബാധ്യതയും എനിക്കില്ല. യുഡിഎഫിന്റെ നേതൃത്വത്തിലെ ന്യൂനപക്ഷ വര്‍ഗീയതയേയും പരാജയപ്പെടുത്തണം എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

ജമാഅത്തെ ഇസ്ലാമിയും, എസ്ഡിപിഐയും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പരസ്യമായ പിന്തുണ നല്‍കിയിരിക്കുകയാണ്.

ഇത്തരത്തില്‍ നല്‍കുന്ന പിന്തുണയുടെ സഹകരണം ഇവിടം കൊണ്ട് തീരുന്നതല്ല. ജമാഅത്തെ ഇസ്ലാമിക് പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍മാര്‍ ഉണ്ടാകുന്നത് ഷാഫി പറമ്പിലും മറ്റ് യുഡിഎഫ് നേതാക്കളും ജമാഅത്തുമായി ഉണ്ടാക്കുന്ന പാലക്കാട്ടെ ഉള്‍പടെയുള്ള യുഡിഎഫ് കൊടുക്കല്‍ വാങ്ങല്‍ ഡീലിന്റെ ഭാഗമാണ്. ഇത്തരം ഡീലുകള്‍ ന്യൂനപക്ഷ വര്‍ഗീയതയെ വളര്‍ത്തുകയും, അതിനെ നിസ്സാര വത്കരിക്കുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്ലാമിയുടെ അമീറായ സി.ദാവൂദ് മീഡിയ വണ്‍ എന്ന ചാനലില്‍ വന്നിരുന്നു നടത്തുന്ന ചേരിതിരിവ് ഈ നാട്ടില്‍ നിസ്സാരവത്കരിക്കപെടുന്നതും ഷാഫി പറമ്പിലിനെ പോലുള്ളവര് പാലക്കാട്ട് നടത്തുന്ന ഡീലിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ നൂനപക്ഷ വര്‍ഗീയതക്കോ, ഭൂരിപക്ഷ വര്‍ഗീയതക്കോ ആത്മാഭിമാനം പണയം വെക്കാതെ അന്തസ്സായി സെക്കുലര്‍ പക്ഷത്ത് നിന്ന് വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ക്ക് ഉള്ള ചോയ്‌സാണ് ഇടതുപക്ഷം എന്നതിനാല്‍ ആണ് കാലങ്ങളായി പാലക്കാട്ടെ 35,000 ബേസ് വോട്ടിലെ ഒരാളായത്.

ഇത്തവണ ഞാന്‍ വോട്ട് ചെയ്യുന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഡോ.സരിന്‍ ജയിക്കും എന്ന പ്രതീക്ഷ എനിക്കുണ്ട്. കാരണം ഒരു കൊടുകാറ്റിലും ഉലയാത്ത ഇടതുപക്ഷത്തിന്റെ മുപ്പത്തയ്യായിരവും, സെക്കുലര്‍ പക്ഷത്ത് നില്‍ക്കുന്ന പതിനായിരം വോട്ടോളം സരിന്‍ സ്വന്തം നിലക്കും നേടും എന്നതിനാല്‍ തന്നെ യുഡിഎഫ് വോട്ട് നാല്‍പതില്‍ താഴെ ആയി മാറുകയും സരിന്‍ വിജയിക്കുകയും ചെയ്യും.. ??

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News