ക്രൂരമായ വ്യക്തിഹത്യക്ക് വടകര നല്‍കുന്ന മറുപടി വലിയ ഭൂരിപക്ഷത്തിലൂടെയായിരിക്കും; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

കെ കെ ശൈലജ ടീച്ചര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ വ്യക്തിഹത്യക്ക് വടകര നല്‍കുന്ന മറുപടി രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലൂടെയായിരിക്കുമെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പ്. ഷമീര്‍ ടി പി എന്ന വ്യക്തിയാണ് ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കണ്ണുകള്‍ നിറഞ്ഞും ശബ്ദമിടറിയും വാക്കുകളില്‍ തട്ടി തടഞ്ഞും ഒരിക്കലും ഷൈലജ ടീച്ചറെന്ന പൊതു പ്രവര്‍ത്തകയെ,രാഷ്ട്രീയ നേതാവിനെ ഇന്നോളം പൊതു വേദികളില്‍ കണ്ടിട്ടില്ല.
ലോകം മുഴുവന്‍ ഞെട്ടിത്തരിച്ചു നിന്ന് മനുഷ്യര്‍ ഈയാം പാറ്റകളെ പോലെ മരിച്ചു വീഴുന്ന കാലത്ത് ഒരു അത്ഭുതകഥയിലെ അതിമാനുഷികയായ സ്ത്രീയെന്ന പോലെ കേരളത്തെ മുന്നില്‍ നിന്ന് നയിച്ച ടീച്ചര്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം കണ്ട ഏറ്റവും മികച്ച പോരാളിയായിരുന്നു.
നിപ,കേരളത്തിന്റെ സാമൂഹ്യ മനസാക്ഷിക്ക് വലിയ ഭയപ്പാടുകള്‍ സമ്മാനിച്ച ഒരു കാലത്ത്,
നിപയെ അതി ജീവിച്ച മനുഷ്യരെ പോലും
കേരളം ഭയപ്പാടോടെ കണ്ടിരുന്ന ഒരു കാലത്ത്,
കേരളത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള
ഒരു മന്ത്രിയെന്ന നിലക്ക് ഡോക്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തിയിട്ടും,നിപയുടെ അതിജീവിതരായ മനുഷ്യരെ ടീച്ചര്‍ ആശ്ലേഷിക്കുന്ന ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷവും ഹൃദയത്തെ തരളിതമാക്കുന്നുണ്ട്.
രോമകൂപങ്ങളെ ചൂട് പിടിപ്പിക്കുന്നുണ്ട്.
കേരളം കണ്ടതില്‍ വെച്ചേറ്റവും കരുത്തുറ്റ
ഒരു രാഷ്ട്രീയ നേതാവ്,ഒരു സ്ത്രീ,
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരുന്നു ചങ്കിടറുന്നത് വേദനയോടെയാണ് കണ്ടത്.
കണ്ടാലറക്കുന്ന അശ്ലീല വീഡിയോകളില്‍ ടീച്ചറുടെ മുഖം കുത്തിക്കയറ്റി വടകരയിലെ കുടുംബ ഗ്രൂപ്പുകളിലും സ്ത്രീകള്‍ക്കിടയിലും ലീഗ് കോണ്‍ഗ്രസ് സൈബര്‍ സംഘം വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അറുപത്തി എട്ടു വയസ്സ് പ്രായമുള്ള,അമ്പത് വര്‍ഷത്തിനോടടുക്കുന്ന പൊതു പ്രവര്‍ത്തനവും അധ്യാപക ജീവിതവും സ്വന്തമായിട്ടുള്ള,
സമാനതകളില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സമൂഹത്തിന് മുന്നില്‍ അതി ക്രൂരമായി വെര്‍ബല്‍ റേപ്പ് ചെയ്യപ്പെടുകയാണ്.
ടീച്ചറുടെ കൊച്ചു മകന്റെ പ്രായമുള്ള ഫൈസല്‍ എന്ന ചെറുപ്പക്കാരന്‍ ‘ എങ്ങിനെയുണ്ട് ടീച്ചറിന്റെ കളി,എനിക്കും അയക്ക് ഗ്രാനിസെക്‌സ്’
എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
അയാളുടെ പ്രൊഫൈലില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫിക്ക് വേണ്ടിയുള്ള പ്രചരണമാണ്.
കണ്ടവര്‍ പെട്ടെന്നു അയച്ചു തരണമെന്ന് മുഹമ്മദ് ത്വയ്യിബ് എന്നൊരു ചെറുപ്പക്കാരന്‍ സൗദി മല്ലു എന്നൊരു ഇന്‍സ്റ്റാ ഐഡിയില്‍ നിന്ന് കമന്റ് ഇടുന്നു.ഇത് കൊണ്ടൊന്നും അവസാനിച്ചു എന്ന് കരുതേണ്ട എന്ന് അയാളുടെ ഇന്‍സ്റ്റാ സ്റ്റോറില്‍ ഇപ്പോഴും ഭീഷണി കിടക്കുന്നു.
ഇവിടെ എഴുതാന്‍ കഴിയുന്ന കമന്റുകള്‍ ഇത് രണ്ടുമാണ്.മറ്റുള്ള കമന്റുകള്‍ കണ്ടാല്‍
അഭിമാനമുള്ള ഏതൊരു മനുഷ്യനും കണ്ണ് പൊത്തി പോകും.
മാധ്യമങ്ങള്‍ ആരും ഇത് കണ്ടതായി നടിച്ചിട്ടില്ല,
കാരണം അവര്‍ക്കറിയാം ഇത് ചെയ്യുന്നത് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും ഔദ്യാഗിക സൈബര്‍ സംഘം നേരിട്ടാണെന്ന്..
ടീച്ചറെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട ലിബറലുകളും ഇത് കണ്ടിട്ടില്ല,
കാരണം അവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്ന,
യുദ്ധമുഖത്ത് നില്‍ക്കുന്ന,
ഒരു സ്ത്രീയെ ആവശ്യമില്ല,
അവര്‍ക്കാവശ്യം ആഘോഷിക്കപ്പെടുന്ന,
വിജയിച്ച സ്ത്രീകളെ മാത്രമാണ്.
പ്രിയപ്പെട്ട ടീച്ചര്‍,
മാപ്പ്…
ആ ഇടറിയ ആ ശബ്ദത്തിന്,
ആ കണ്ണ് നീരിന്,
ഈ നാട് എണ്ണിയെണ്ണി പകരം ചോദിക്കും.
കേരളത്തിലെ ആദ്യ ലോകസഭ ഫലം വടകരയില്‍ നിന്നായിരിക്കും.
ക്രൂരമായ വ്യക്തിഹത്യക്ക് വടകര നല്‍കുന്ന മറുപടി രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലൂടെയായിരിക്കും..
അഭിവാദ്യങ്ങള്‍ ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News