‘ആ പരിപാടിക്ക് അതിഥിയായി വന്ന സരിൻ ആയിരുന്നു അമ്മുവിൻറെ പഴയ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നത്’

p sarin

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി ഡോ. പി സരിന്റെ കഴിവിനെ കുറിച്ച് യുവതി പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. പഠിക്കാൻ മിടുക്കിയും കലയിലും കായിക മികവിലും ഒന്നാം സ്ഥാനം നേടിയ പെൺകുട്ടിക്ക് എൻട്രൻസ് പരീക്ഷ പേടി കാരണം ആത്മവിശ്വാസം കുറഞ്ഞപ്പോൾ ഡോ. സരിൻ രക്ഷകനായി എത്തിയ സംഭവമാണ് സിന്ധു വാസുദേവൻ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചത്. സിന്ധു വാസുദേവന്റെ ചേച്ചിയുടെ മകളായ അമ്മു എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യമാണ് പങ്കുവെച്ചിരിക്കുന്നത്.

പഠിക്കാൻ മിടുക്കിയായ അമ്മുവിനു പത്താം ക്ലാസിലും പ്ലസ്ടു വിലും ഫുൾ എ പ്ലസ് ആയിരുന്നു.ഡോക്ടറാവാനുള്ള ആഗ്രഹത്തിന്റെ പുറത്ത് എൻട്രസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളിൽ സ്ട്രസ് തടസമാകുകയും അത് ആ കുട്ടിയുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുകയും ചെയ്തിരുന്നു.ഒരു പരിപാടിയിൽ പ്രാർത്ഥന ചൊല്ലാൻ ഈ കുട്ടിയെ കൊണ്ടുപോയപ്പോഴാണ് . ആ പരിപാടിക്ക് അതിഥിയായി വന്നത് സരിൻ അദ്ദേഹം അവളോട് കുറച്ച് സംസാരിക്കുകയും മുൻപ് തുറന്നു പറയാതിരുന്ന കുറെ കാര്യങ്ങൾ അമ്മു സരിനോട് പറയുകയും ചെയ്തു. സരിൻ അത്രയും ക്ഷമയോടെ അവളെ കേട്ടിരിക്കുകയും വളരെ കൃത്യമായി അവളെ അലട്ടിയിരുന്ന പ്രശ്നങ്ങൾ തിരിച്ചറിയുകയും എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായി നിർദ്ദേശിക്കുകയും ചെയ്തുവെന്നും പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. കൂടാതെ ഇതിന്റെ ഫോളോപ്പ് വിളിച്ച് തിരക്കുകയും സരിൻ ചെയ്തുവെന്നും ഈ പോസ്റ്റിൽ കുറിച്ചു.

also read: ‘ഈ ചിരിയുടെ താക്കോൽ എന്റെ കയ്യിൽ ആണ്’; കരയിപ്പിച്ചു കളയാമെന്ന് കരുതുന്നവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ

ഇപ്പോൾ അമ്മു കോതമംഗലം നങ്ങേലി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ്, പഴയപ്പോലുള്ള ആവേശം ഇപ്പോൾ അവൾക്കുണ്ടെന്നും സരിൻ ഡോക്ടർ കാരണമാണ് ഇതെന്നും പോസ്റ്റിൽ പറയുന്നു. ആ ഡോക്ടറിലെ മനുഷ്യത്വം ആണ് തങ്ങളെ വിസ്മയിപ്പിച്ചത് എന്നും ഹൃദയമുള്ള മനുഷ്യരാവുക. തൊട്ടടുത്ത ഹൃദയത്തെ മനസ്സിലാക്കാൻ കഴിയുക എന്നും സരിന്റെ മികവിനെ പ്രശംസിച്ച് യുവതി കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News