ഫെബ്രുവരിയിൽ വാഹന വിപണിയിലേക്ക് മുഖം മിനുക്കിയ പുതിയ മോഡലുകളാണ് എത്താനിരിക്കുന്നത്.
മഹീന്ദ്ര XUV300
അടുത്തിടെ കമ്പനി പുറത്തിറക്കിയ XUV400 ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ ഡിസൈനും ഫീച്ചറുകളും വഹിച്ചു കൊണ്ട് അപ്‌ഗ്രേഡ് ചെയ്യാൻ തയാറെടുക്കുകയാണ്. 2025 -ൽ പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്രയുടെ അപ്പ്കമ്മിംഗ് BE ഇലക്ട്രിക് എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വരുന്നത്.
ന്യൂ ജെൻ മാരുതി സ്വിഫ്റ്റ്
ഫെബ്രുവരിയിൽ പ്രൊഡക്ഷനിലേക്ക് പ്രവേശിക്കാൻ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന പുതിയ തലമുറ മാരുതി സ്വിഫ്റ്റ് 2024 ഏപ്രിലോടെ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ. മോഡലിൻ്റെ ദൃശ്യങ്ങൾ എക്സ്പാൻഡ് ചെയ്ത അളവുകളും ഒരു ഷാർപ്പ് രൂപകൽപ്പനയും കമ്പനിയും വെളിപ്പെടുത്തുന്നു. സ്റ്റിയറിംഗ് വീൽ, ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, സ്വിച്ച് ഗിയറുകൾ, HVAC കൺട്രോളുകൾ തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന ഡാഷ്‌ബോർഡ് എന്നിവ ഫ്രോങ്കസിനെ പ്രതിഫലിപ്പിക്കും.
ALSO READ: രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ എഎപി നേതാവ് സഞ്ജയ് സിങ്ങിന് കോടതി അനുമതി
ടാറ്റ ടിയാഗോ
ടിഗോർ CNG AMT മോഡലുകളുടെ ബുക്കിംഗ് ഇതിനോടകം കമ്പനി ആരംഭിച്ചു. 21,000 രൂപ ടോക്കൺ തുക ഇവ ഓപ്പണാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഫിറ്റ് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ CNG വാഹനങ്ങളായിരിക്കും ഈ മോഡലുകൾ.
സ്‌കോഡ ഒക്ടാവിയ
ഒക്ടാവിയ ഫെയ്‌സ്‌ലിഫ്റ്റ് 2024 ഫെബ്രുവരിയിൽ എത്തും. വാഹനത്തിൻ്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും നിലവിൽ ഇല്ല. ഡയഗണൽ എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പുതുതായി രൂപകൽപന ചെയ്ത ഹെഡ്‌ലാമ്പുകൾ, ഫ്രണ്ട് ഗ്രില്ല്, ട്വീക്ക് ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, ഒരു പുതിയ സെറ്റ് അലോയികൾ, പുതുക്കിയ ടെയിൽലാമ്പുകൾ എന്നിവ വാഹനത്തിന്റെ ടീസറുകൾ വെളിപ്പെടുത്തുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here