സന്നിധാനത്ത് ഭക്തർ വരുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കും’; മന്ത്രി കെ രാധാകൃഷ്ണൻ

സന്നിധാനത്ത് ഭക്തരുടെ ഒഴുക്ക് വർധിക്കുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതുണ്ടെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഇതിനായുള്ള മാസ്റ്റർപ്ലാൻ നേരത്തെ തയ്യാറാക്കിയതാണെന്നും സമയബന്ധിതമായി അവ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ: യൂത്ത് കോൺഗ്രസ്സ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറി; പി ആർ തലവൻ സുനിൽ കനഗോലുവിന്റെ പങ്ക് അന്വേഷിക്കണം; ഡിവൈഎഫ്ഐ

നേരത്തെ മാധ്യമങ്ങളെ കണ്ട മന്ത്രി ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാൽ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. മനുഷ്യർ തമ്മിലുള്ള ഒരുമ വളർത്തിയെടുക്കുന്നതായിരിക്കണം ഈ തീർത്ഥാടനം എന്നും മന്ത്രി വ്യക്തമാക്കി. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: സിപിഐഎമ്മിന്‍റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് മലപ്പുറത്ത്

ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തവണ കൂടുതൽ തീർത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നതായും കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന ഭക്തർക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News