ചായക്ക് 14, ബ്രൂ കോഫിക്ക് 30, പൊറോട്ടയ്ക്ക് 15 രൂപ; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണ വിലവിവരപ്പട്ടികയുടെ സത്യാവസ്ഥ എന്ത് ?

Hotel food

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു ചിത്രമാണ് കേരളത്തില്‍ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് വില കൂടിയതിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പലരും അത് ഷെയര്‍ ചെയ്ത് വീണ്ടും പ്രചരിപ്പിക്കുകയാണ്.

ചായ പതിനാല് രൂപ, കാപ്പി പതിനാല് രൂപ, പൊറോട്ട പതിനഞ്ച് രൂപ’എന്നിങ്ങനെയാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്. കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ പേരും മുദ്രയും വച്ചാണ് സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം പ്രചരിക്കുന്നത്.

എന്നാല്‍, ‘വില കൂട്ടലും പട്ടിക തയ്യാറാക്കലും’ അസോസിയേഷന്റെ അറിവോടെയല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേരള ഹോട്ടല്‍ അന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികള്‍. സംഘടനയുടെ പേരും മുദ്രയും വച്ച് വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Also Read : ‘മനോരമക്ക് എന്റെ പടം കണ്ടാല്‍ അറിയില്ലേ’; അറസ്റ്റ് വാര്‍ത്തക്ക് തന്റെ പടം ദുരുപയോഗിച്ചതില്‍ നിയമനടപടിയുമായി നടന്‍ മണികണ്ഠന്‍ ആചാരി

ആരാണിത് ചെയ്തതെന്ന് വ്യക്തമല്ലെന്നും വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകള്‍ക്കാണെന്ന് കോടതി ഉത്തരവുളളതാണെന്നും അസോസിയേഷന്‍ പറഞ്ഞു. ഓരോ ഹോട്ടലിന്റെയും സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങള്‍ കണക്കിലെടുത്താണ് അതുനിശ്ചയിക്കാറ്. സംഘടനയ്ക്ക് അതില്‍ ഇടപെടാനാകില്ല.

ഭക്ഷണവില കൂട്ടിയെന്നുകരുതി സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷന്‍ വിഷയം ഗൗരവത്തിലെടുത്ത് പ്രതികരണവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News