കാലത്തിന് തോല്‍പ്പിക്കാനായില്ല പിന്നെയല്ലേ…. വൈറലായ മമ്മൂട്ടി ചിത്രത്തിന് പിന്നിലെ വസ്തുത ഇങ്ങനെ, വീഡിയോ

കുറച്ചുദിവസങ്ങളായി സമൂഹമാധ്യങ്ങളില്‍ വൈറലാകുന്നത് മമ്മൂട്ടിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ഒരു ചിത്രമാണ്. കഴുത്തിലും മുഖത്തും ചുളിവുകളുമായി നരയും കഷണ്ടിയുമുള്ള ഒരു ചിത്രമായിരുന്നു മമ്മൂട്ടിയുടേതെന്ന എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നത്.

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ എന്ന സന്ദേശമടങ്ങിയ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഫേക്ക് ഇമേജ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാര്‍ഥ ചിത്രമാണെന്ന പ്രചാരണമായി.

Also Read : പഴയിടം മുതൽ ഫിറോസ് ചുട്ടിപ്പാറ വരെ, കേരളീയം ഫുഡ് ഫെസ്റ്റിവലില്‍ വൈവിധ്യം നിറയും: എഎ റഹീം എംപി

എന്നാല്‍ ഇപ്പോഴിതാ ആ ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസ്.

Also Read : എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഒപ്പം നിന്നത് ശില്പ; തുറന്ന് പറഞ്ഞ് രാജ് കുന്ദ്ര

”ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’‘-ഫോട്ടോഷോപ്പ് വീഡിയോ പങ്കുവച്ച് റോബര്‍ട്ട് കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News