ലുലുമാളിലെ പാക് പതാക; വൈറലായ ചിത്രത്തിന് പിന്നിലെ സത്യാവസ്ഥയെന്ത് ?

ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി ലുലു മാളില്‍ തൂക്കിയ പതാകകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് രംഗത്ത്. പതാകയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന ചില തെറ്റായ കാര്യങ്ങള്‍ യഥാര്‍ത്ഥ വസ്തുത മനസിലാക്കതെയാണെന്ന് ലുലു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Also Read :ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കാറില്‍ ട്രക്കും ലോറിയുമിടിച്ച് 7 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 5വയസ്സുകാരനും

മാളിന്റെ മധ്യഭാഗത്ത് മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് ഒരേ അളവിലാണ് വിവിധ രാജ്യങ്ങളുടെ പതാകകള്‍ തൂക്കിയിരുന്നത്. പതാകകളുടെ ചിത്രം മുകളിലത്തെ നിലയില്‍ നിന്ന് പകര്‍ത്തുമ്പോഴും, പാതകയുടെ വശത്തു നിന്നു ഫോട്ടോ എടുക്കുമ്പോഴും അതത് വശത്തുള്ള പതാകകള്‍ക്ക് കൂടുതല്‍ വലുപ്പം തോന്നും, എന്നാല്‍ താഴെ നിന്ന് ചിത്രം പകര്‍ത്തുമ്പോള്‍ എല്ലാം തുല്യ അളവിലാണെന്ന് മനസ്സിലാകും.

എന്നാല്‍ പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം കൂടുതലും ഇന്ത്യന്‍ പതാകയ്ക്ക് വലുപ്പം കുറവുമാണെന്നുള്ള ചില തെറ്റായ വ്യാജ പ്രചരണം സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഫോട്ടോ എടുത്ത വശത്ത് നിന്ന് നോക്കുമ്പോള്‍ ഓരോ രാജ്യങ്ങളുടെയും പതാകയ്ക്ക് വലുപ്പം കൂടുതലായി തോന്നുന്നത് സ്വാഭാവികമാണ് എന്നിരിക്കെ, പാകിസ്ഥാന്‍ പതാകയ്ക്ക് വലുപ്പം പ്രചരിപ്പിയ്ക്കുന്നത് തീര്‍ത്തും വ്യാജമാണ്.

Also Read : സമസ്ത-ലീഗ് ബന്ധം കൂടുതല്‍ വഷളാകുന്നു; പി എം എ സലാമിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനവുമായി സമസ്ത

അവാസ്തവും തെറ്റിദ്ധാരണ പരത്തുന്നതുമായ വാര്‍ത്തകള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും. ഇത്തരം തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നും ലുലു അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News