താമരശ്ശേരിയില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു

കോഴിക്കോട് താമരശ്ശേരിയില്‍ ചകിരി ഫാക്ടറിക്ക് തീപിടിച്ചു. താമരശ്ശേരി കൂടത്തായി ചുണ്ടകുന്നിലെ ചകിരി ഫാക്ടറിക്കാണ് തീപിടിച്ചത്. രാവിലെ 11:30 യോടെയാണ് സംഭവം. ജീവനക്കാരാണ് പുക ഉയരുന്നത് കണ്ടത്.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. മുക്കം, നരിക്കുനി, വെള്ളിമാട് കുന്ന്എന്നിവിടങ്ങളില്‍ നിന്ന് 6 ഓളം യൂണിറ്റ് ഫിര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ്തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News