അധികാരത്തെക്കുറിച്ച് എന്നും ഒറ്റ നിലപാട്; കെഎല്‍എഫ് വേദിയിലെ എംടിയുടെ പ്രസംഗം 20 വര്‍ഷം മുന്‍പുള്ള ലേഖനം, മാധ്യമങ്ങളുടെ നുണ പൊളിഞ്ഞു

കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലിന്‍റെ ഉദ്‌ഘാടന വേദിയില്‍ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ പ്രസംഗം വലിയ ചര്‍ച്ചയായിരുന്നു. ഈ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതിനെതിരായി സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ച സജീവമാണ്. അധികാരത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകള്‍ മുഖ്യന്ത്രിയെ വേദിയിലിരുത്തി എല്‍.ഡി.എഫ് സര്‍ക്കാരിനെ വിമര്‍ശിച്ചു എന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു. എന്നാല്‍, 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം എ‍ഴുതിയ ‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനമാണ് കെ.എല്‍.എഫിലെ പ്രസംഗത്തില്‍ വായിച്ചത്.

എക്കാലത്തും എം.ടി അധികാരത്തെക്കുറിച്ച് ഉയര്‍ത്തിപ്പിടിച്ച നിലപാടാണ് തെല്ലും മാറ്റമില്ലാതെ ഇന്നലെ കെ.എല്‍.എഫ് വേദിയില്‍ ആവര്‍ത്തിച്ചത്. ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന ലേഖന സമാഹാരത്തിലാണ് ‘ചരിത്രപരമായ ഒരാവശ്യം’ ഉള്‍പ്പെടുത്തിയത്. തൃശൂർ കറന്‍റ് ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്‌തകത്തിന് എം.എൻ കാരശ്ശേരിയാണ്‌ ആമുഖം കുറിച്ചത്. ‘‘ഈ സാഹിത്യോത്സവത്തിന്‍റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണ്. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയുന്നു’ – ഇങ്ങനെ പറഞ്ഞാണ് എം.ടി പ്രസംഗമായി ലേഖനം വായിച്ചത്.

ALSO READ  | ‘സങ്കുചിത താത്പര്യങ്ങൾക്കനുസരിച്ച് എംടിയുടെ പ്രസംഗത്തെ ചില മാധ്യമങ്ങൾ വളച്ചൊടിച്ചു’: കെ ടി കുഞ്ഞിക്കണ്ണൻ

മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കടന്നാക്രമിക്കാനാണ് എം.ടി പ്രസംഗം തയ്യാറാക്കിയതെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. തന്‍റെ പ്രസംഗം മാധ്യമങ്ങള്‍ വിവാദമാക്കുന്നതില്‍ അടിസ്ഥാനമില്ല. പ്രസംഗം സംബന്ധിച്ച് മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചര്‍ച്ചയിലും തനിക്ക് പങ്കില്ലെന്നും തന്‍റെ വാക്കുകള്‍ സംസ്ഥാന സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ലെന്നുമാണ് എം.ടിയുടെ വിശദീകരണം.

എം.ടിയുടെ ലേഖനത്തിന്‍റെ പൂര്‍ണ രൂപം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News