മഹാരാഷ്ട്രയില്‍ ഇനി എന്ത്? ഫഡ്‌നാവിസ് ദില്ലിയില്‍ നേതാക്കളെ കണ്ടു, ഷിന്‍ഡേയെ പിണക്കാനാവാതെ ബിജെപി

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മന്ത്രിസഭ വികസനത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. നിലവില്‍ ചര്‍ച്ചകള്‍ക്കായി ഫഡ്‌നാവിസ് ദില്ലിയിലെത്തി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേതാക്കളെ മുഖ്യമന്ത്രി ധരിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തരവകുപ്പ് വേണമെന്ന കടുത്ത ആവശ്യമാണ് ഷിന്‍ഡേ ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനോ റെവന്യു വകുപ്പ് വിട്ടുനല്‍കാനോ ബിജെപി തയ്യാറല്ല. ഇത് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്നാണ് വിവരം.

ALSO READ: പ്രാർത്ഥനകളും 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും വിഫലം; രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

ബിജെപിക്ക് 22, ഷിന്‍ഡെ 12, അജിത് പവാര്‍ 9 എന്ന വിധത്തിലാണ് മന്ത്രിപദവികളുടെ വീതം വയ്‌പെന്നാണ് സൂചന. ഷിന്‍ഡേ വിഭാഗം മുഖ്യമന്ത്രി പദം നഷ്ടമായതോടെ പ്രധാനപ്പെട്ട മറ്റ് വിഭാഗങ്ങള്‍ നല്‍കണമെന്ന് ആവശ്യമുന്നയിച്ചപ്പോള്‍ തങ്ങള്‍ക്കും അതേപോലെ വകുപ്പുകള്‍ വേണമെന്ന നിലപാടിലാണ് അജിത് പവാര്‍ വിഭാഗവും. പതിനാറിന് നിയമസഭയുടെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് വകുപ്പ് വിഭജനം നടക്കണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. വിലപേശല്‍ ശക്തി കുറഞ്ഞ ഷിന്‍ഡെ വിഭാഗത്തെ പിണക്കാതെ ബിഎംസി ഇലക്ഷന്‍ വരെ സജീവമായി കൂടെ നിര്‍ത്താനാണ് ബിജെപി ദേശീയ നേതൃത്വം ശ്രമിക്കുന്നത്.

ALSO READ: മുരുഡേശ്വറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാന ഘടകമായത് ഷിന്‍ഡെയോടുള്ള സാധാരണക്കാരുടെ അനുഭാവമാണെന്നാണ് വിലയിരുത്തല്‍. അതിനാല്‍ ഷിന്‍ഡേയെ തള്ളിയാല്‍ തിരിച്ചടിയാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News