ബോള്‍ ബോയിയുടെ ഗുസ്തി മോഡല്‍ നീക്കം; ഗുരുതര പരുക്കില്‍ നിന്ന് രക്ഷപ്പെട്ട് ഫാഫ്

faf-du-plessis

ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അബുദാബി ടി10 ലീഗ് മത്സരത്തിനിടെ ബോള്‍ ബോയിയുമായി കൂട്ടിയിടിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് പരുക്കില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. ബോളിന് പിന്നാലെ പാഞ്ഞ ഡു പ്ലെസിസ് ബോ ബോയിയുടെ മുകളിലൂടെ പരസ്യ ഹോര്‍ഡിങുകള്‍ക്ക് അപ്പുറത്തേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച മോറിസ് വില്ലെ സാംപ് ആര്‍മിയും ഡല്‍ഹി ബുള്‍സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം.

ഇസുറു ഉദാനയുടെ ബോള്‍ ബുള്‍സിന്റെ ടിം ഡേവിഡ് ബൗണ്ടറിയിലേക്ക് അടിക്കുകയായിരുന്നു. പന്ത് തടയാന്‍ ഡു പ്ലെസിസ് ഓടിവന്നെങ്കിലും വിജയിച്ചില്ല. ബോള്‍ കയറുകള്‍ക്കപ്പുറം കടന്നെങ്കിലും ഡു പ്ലെസിസിന് കൃത്യസമയത്ത് നില്‍ക്കാന്‍ കഴിഞ്ഞില്ല. ബോള്‍ ബോയിയുമായി കൂട്ടിയിടിക്കുന്ന ഘട്ടമെത്തിയിരുന്നു.

Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ തകര്‍ത്ത് കേരളം; 43 റണ്‍സിന്റെ ജയം

പന്ത് പിടിക്കാന്‍ കുനിഞ്ഞിരുന്ന ബോള്‍ ബോയ് എഴുന്നേല്‍ക്കുന്നതും ഡു പ്ലെസ് ചാടിയതും ഒരുമിച്ചായിരുന്നു. ബോള്‍ ബോയ് ഉയര്‍ന്ന ശക്തിയില്‍ ഡുപ്ലിസിസിനെ എടുത്തെറിയുന്നത് പോലെയായി. ഫലത്തില്‍ ഹോര്‍ഡിങുകള്‍ക്ക് മുകളിലൂടെ ഫാഫ് എറിയപ്പെട്ടു. തുടര്‍ന്ന് ഫാഫ് മറുവശത്ത് വീഴുകയായിരുന്നു. ഭാഗ്യവശാല്‍ ഡു പ്ലെസിസിന് പരിക്കേറ്റില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here