തലെെവർ 170; രജനികാന്തിനൊപ്പം ഫഹദും റാണ ദഗ്ഗുബാട്ടിയയും

രജനികാന്ത് ചിത്രം തലെെവർ 170 ൽ ഫഹദ് ഫാസിലും തെലുങ്ക് നടൻ റാണ ദഗ്ഗുബാട്ടിയയും വേഷമിടുന്നു. ഇരുവരെയും ചിത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു കൊണ്ട് നിർമാണ കമ്പനിയായ ലെെക്ക പ്രൊഡക്ഷൻസാണ് ഫഹദിന്റെയും റാണയുടെയും ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചത്.

ALSO READ:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ നടക്കുന്ന മലബാർ മേഖലാതല അവലോകന യോഗം ഇന്ന്

ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തലെെവർ 170. സിനിമയിലെ അഭിനേത്രികളെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം ലെെക്ക പ്രൊഡക്ഷൻസ് വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ നടി മഞ്ജു വാര്യരും ഒരു പ്രധാന വേഷത്തിലെത്തുന്ന വിവരവും ആരാധകർ ഏറ്റെടുത്തു.

മഞ്ജു വാര്യരെ കൂടാതെ റിതിക സിംഗ്, ദുഷാര വിജയൻ എന്നിവരാണ് തലെെവർ 170 ലെ മറ്റ് പ്രധാന അഭിനേതാക്കളായി എത്തുന്നത്. ‘ജയ് ഭീം’ എന്ന ചിത്രത്തിന് ശേഷമാണ് ജ്ഞാനവേല്‍ തലെെവർ 170 സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.

ALSO READ:സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

അതേസമയം മാരി സെൽവരാജിന്റെ സംവിധാനത്തിലെത്തിയ മാമന്നനാണ് തമിഴിൽ ഒടുവിലായി പുറത്തു വന്ന ഫഹദ് ഫാസിൽ ചിത്രം.എന്നാൽ റാണ ദഗ്ഗുബാട്ടിയ അഭിനയിക്കുന്ന ആദ്യത്തെ തമിഴ് ചിത്രമാണ് ‘തലൈവര്‍ 170’. ഒക്ടോബറിൽ ‘തലൈവർ 170’ ഷൂട്ടിംഗ് ആരംഭിക്കും. ചിത്രം 2024ൽ തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News