ഇത്തവണ കോമഡി; ഫഹദ് വടിവേലു കോംബോ വീണ്ടും

ചെയ്യുന്ന സിനിമകൾ കൊണ്ടും അഭിനയ മികവ് കൊണ്ടും താരമൂല്യം ഏറിയ താരമാണ് ഫഹദ്‌ഫാസിൽ. തമിഴിലും തെലുങ്കിലും എല്ലാം ശ്രദ്ധനേടിയ ഫഹദിന്റെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ചിത്രം കൂടി വരുന്നുവെന്ന് റിപ്പോർട്ട്.

ALSO READ:ചത്തീസ്ഡഢ് ആശുപത്രിയില്‍ 5 ദിവസമായി വൈദ്യുതിയില്ല; രോഗികളെ പരിശോധിക്കുന്നത് ഫോണിലെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍

ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ഈ വര്‍ഷമെത്തിയ മാമന്നനില്‍ ഇരുവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. വരുന്ന ചിത്രത്തിലും ഫഹദ് വടിവേലു കോംബോയിൽ പ്രതീക്ഷ തന്നെയാകും ആരാധകർക്ക്.

ഒരു പുതുമുഖ സംവിധായകനാവും ചിത്രം ഒരുക്കുകയെന്നും ഫണ്‍ റോഡ് മൂവി ആയിരിക്കും ഇതെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള എക്സില്‍ വ്യക്തമാക്കി. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൌധരി ആയിരിക്കും നിര്‍മ്മാണം. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീധര്‍ പിള്ള കുറിച്ചു.

ALSO READ:ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ടയുമായി ഇന്ത്യ; വെങ്കലം കൂടി സ്വന്തം

അതേസമയം ജിത്തു മാധവന്‍ ഒരുക്കുന്ന ആവേശമാണ് ഫഹദിന്‍റെ പുതിയ മലയാളം ചിത്രം. ഫഹദിന്റേതായി തെലുങ്കില്‍ പുഷ്പ 2 ഉും വരാനുണ്ട്. സൂപ്പർ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന മലയാള ചിത്രം ഹനുമാന്‍ ഗിയറും ഫഹദിന്‍റെ അപ്കമിംഗ് ലൈനപ്പുകളില്‍ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News