രംഗണ്ണന്റെ ടാലന്റ് ടീസര്‍ ഏറ്റെടുത്ത് ആരാധകര്‍; ഇത് ഫഹദിനെ പറ്റു എന്ന് സോഷ്യല്‍ മീഡിയ, വീഡിയോ

ജിത്തു മാധവന്റെ ‘ആവേശ’ത്തിന്റെ ആവേശം ഇപ്പോഴും തുടരുകയാണ്. രംഗണ്ണന്‍ ആള്‍ വേറെ ലെവല്‍ എന്നാണ് അഭിപ്രായം. വിഷു ചിത്രമായി തിയേറ്ററുകളിലെത്തിയ ആവേശത്തിലെ രംഗണ്ണനായി ഫഹദ് ഫാസില്‍ തകര്‍ത്ത് അഭിനയിച്ചപ്പോള്‍, ചുരുങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 50 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തു.

ALSO READ: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയ്ക്ക് മുന്നറിയിപ്പ്, സര്‍വസജ്ജമെന്ന് അധികൃതര്‍

അത്രത്തോളം ത്രില്ലടിപ്പിച്ച് തിയേറ്റര്‍ പൂരപ്പറമ്പാക്കുകിയിരിക്കുകയാണ് രംഗണ്ണനും കൂട്ടരും. ഇതിനിടയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു വീഡിയോ കൂടി പുറത്തിറക്കുകയാണ്. ആവേശം ടാലന്റ് ടീസര്‍ എന്ന പേരിലാണ് വീഡിയോ ഇറങ്ങിയിരിക്കുന്നത്. രംഗണ്ണന്‍ ഗുണ്ടയായില്ലായിരുന്നെങ്കില്‍ എവിടെ എത്തേണ്ടയാളാണ് എന്ന ചോദ്യമാണ് ഈ ടീസറിന്റെ ഹൈലൈറ്റ്. ഇതില്‍ രംഗണ്ണന്റെ ടാലന്റിനെ കുറിച്ചാണ് പറയുന്നതും. ഫഹദിനല്ലാതെ മലയാളത്തില്‍ ഇങ്ങനെയൊരു റോള്‍ മാറ്റാര്‍ക്കും സാധിക്കില്ല എന്നും ചിലര്‍ തറപ്പിച്ചു പറയുകയാണ്. ചിത്രം ഉടന്‍ തന്നെ നൂറു കോടി ക്ലബ്ബില്‍ ഇടം പിടിക്കുമെന്നാണ് ആരാധകരും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News