ഏറെ നാളുകളായി സിനിമ ലോകം ചർച്ച ചെയ്ത ഒന്നായിരുന്നു നടൻ ഫഹദ് ഫാസിലിന്റെ ബോളിവുഡ് പ്രവേശനം. ഇംതിയാസ് അലിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ ഫഹദ് നായകനായെത്തുന്ന എന്ന വാർത്തകൾ ആരാധകർക്കിടയിൽ സന്തോഷം നൽകിയിരുന്നു.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഫഹദിനൊപ്പം ചിത്രം ചെയ്യുന്നുവെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ഇംതിയാസ് അലി . ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ഫഹദിനെ വെച്ച് ഈ സിനിമ എടുക്കാനാണ് തന്റെ പ്ലാൻ” എന്നാണ് ഇംതിയാസ് അലി പറഞ്ഞത്.ഒരു സിനിമയുണ്ട്, പക്ഷേ, അത് അടുത്തതായിരിക്കുമോയെന്ന കാര്യം അറിയില്ല. പക്ഷേ, കുറേ നാളുകളായി ഈ സിനിമ എടുക്കാൻ ശ്രമിക്കുകയാണ്. അതിന്റെ പേര് ദ് ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്നാണ്. എനിക്ക് ഇത് ചെയ്യാൻ ഇഷ്ടമാണ് എന്നാണ് ഇംതിയാസ് അലി പറഞ്ഞത്. 2025-ൻ്റെ തുടക്കത്തിലൊക്കെ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിക്കും.
also read: ‘മലയാളത്തിന്റെ നിധി’; ക്ലാസ്സിക്ക് നടൻ മാത്രമല്ല, ക്ലാസ്സിക്ക് സംവിധായകൻ കൂടിയാണ്
അതേസമയം തൃപ്തി ദിമ്രിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികയായെത്തുക എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here