അല്ലു അർജുൻ ആരാധകർക്കിടയിൽ ഏറെ ആവേശമുണ്ടാക്കിയ ചിത്രമാണ് പുഷ്പ. പുഷ്പയുടെ രണ്ടാം ഭാഗവും ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച ഹൈപ്പ് ചിത്രം തിയേറ്ററുകളിൽ എത്തിയപ്പോൾ ലഭിച്ചില്ല എന്നതും ചർച്ചയാണ്. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രവും ഏറെ ചർച്ചയായിരുന്നു. ചിത്രത്തിൽ വില്ലനായ ബന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസുകാരന്‍റെ വേഷം ആണ് ഫഹദ് ചെയ്തത്.
മുൻപ് പുഷ്പയിലെ തന്‍റെ കഥാപാത്രത്തെ കുറിച്ച് സംബന്ധിച്ച് ഫഹദ് ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ പുഷ്പ 2 വിലെ ഫഹദിന്റെ കഥാപാത്രത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കെ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഫഹദ് തന്റെ റോളിനെ കുറിച്ച് അന്ന് പറഞ്ഞ കാര്യമാണ്. ‘പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല എന്നായിരുന്നു ഫഹദ് പറഞ്ഞത്.ഇക്കാര്യം പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്ക്കേണ്ട കാര്യമില്ല, ഇതില്‍ ഞാന്‍ സത്യസന്ധനായിരിക്കണം എന്നാണ് ഫഹദ് പറഞ്ഞത്.
also read: ‘ബേസിൽ നീ ഓക്കേ ആണോ? സ്‌ട്രെസ് അറിയാവുന്നതുകൊണ്ട് ഇടക്ക് തിരക്കാറുണ്ട്’
പ്രേക്ഷകര്‍ പുഷ്പയില്‍ തന്നിൽ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കുന്നെങ്കില്‍ അത് വേണ്ട. ഇത് പൂര്‍ണ്ണമായും സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം. എന്‍റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട്, താൻ ഇവിടെ ജോലി ചെയ്യുന്നു, ആരോടും അനാദരവ് ഇല്ല. ” എന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ഇതാണ് വീണ്ടും സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here