ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയത് കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90

മലയാളത്തിന്റെ താര ദമ്പതിമാരായ ഫഹദ് ഫാസിലും നസ്രിയയും സ്വന്തമാക്കിയത് കേരളത്തിലെ ആദ്യ ഡിഫൻഡർ ഡി 90. ഡിസ്കവറിയുടെ മൂന്നു ഡോറാണ് ഈ പതിപ്പിനുള്ളത്. കൊച്ചിയിലെ മുത്തൂറ്റ് ജെ എൽ ആറിൽ നിന്നാണ് 2.18 കോടി രൂപ എക്സ്ഷോറൂം വില വരുന്ന വാഹനം സ്വന്തമാക്കിയത്. 2.70 കോടി രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. 46 ലക്ഷം രൂപയാണ് ഇതിന്റെ വില.

also read:മണ്ണാര്‍ക്കാട് സഹോദരിമാര്‍ക്ക് നാട് കണ്ണീരോടെ വിട നല്‍കി
ഫഹദിന്റെ ഗാരേജിൽ പോർഷെയും മിനി കൺട്രിമാനും ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറുമെല്ലാമുണ്ട്. അടുത്തിടെ ബി എം ഡബ്ല്യു 740ഐ സ്വന്തമാക്കിയിരുന്നു.

അതേസമയം സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഡിഫന്‍ഡറില്‍ ആറ് എയര്‍ബാഗുകളാണ് നല്‍കിയിട്ടുള്ളത്. ഇതിനു പുറമേ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്‌സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ് എന്നിവയുമുണ്ട്. കൂടാതെ വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, യുഎസ്ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, മെറിഡിയൻ സറൗണ്ട് ഇൻഫോടെയിൻമെന്റ് സിസ്റ്റം, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍ക്കൊള്ളുന്ന കണക്ടിവിറ്റി എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഇതിലുണ്ട്.

also read:കേന്ദ്രം നല്‍കാനുള്ള തുക തനിക്കറിയേണ്ട, കേന്ദ്ര സർക്കാരിനെ വെളള പൂശി ക്യഷ്ണപ്രസാദ്

ഡിഫൻഡറിന്റെ ഈ മോഡലിൽ 5.0 ലീറ്റര്‍ വി8 പെട്രോൾ എൻജിനാണ് ഉപയോഗിക്കുന്നത്. 535 ബി എച്ച് പി കരുത്തും 650 എൻ എം ടോർക്കുമുണ്ട്. ഓൾ വീൽ ഡ്രൈവ് മോഡലായ ഈ എസ്‍യുവിക്ക് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 5.2 സെക്കൻഡ് മാത്രം മതി. ഉയർന്ന വേഗം 240 കിലോമീറ്റർ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News