‘വീണ്ടും ഫഫ ഫൺ ആൻഡ് മാജിക്’, ആരാധകരെ ആവേശത്തിലാക്കി ‘ആവേശം’, എന്തൊരു കളർഫുൾ ട്രൈലെർ

ആരാധകരെ ആവേശത്തിലാക്കി ജീത്തു മാധവൻ-ഫഹദ് ഫാസിൽ കൂട്ടുകെട്ടി പുറത്തിറങ്ങുന്ന ആവേശം ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. മാസും ക്ലാസും ആക്ഷനും കോമഡിയും തുടങ്ങി സകല എന്റർടൈൻമെന്റ് ഫാക്ടുകളും ഉൾപ്പെടുത്തിയുള്ള ട്രെയ്‌ലറാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദൃശ്യഭംഗി കൊണ്ട് വിസ്മയിപ്പിക്കുന്നതാണ് ട്രെയ്‌ലർ. ഫഹദിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും ട്രൈലറിനെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.

ALSO READ: ‘വോട്ട് പിടിക്കുന്നതിന്റെ തിരക്കിൽ ഭൂമി അളന്നില്ല’: റവന്യൂ – വിജിലൻസ് റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ

രോമാഞ്ചത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ജീത്തു മാധവൻ ചിത്രമാണ് ഫഹദ് ആവേശം. സെലിബ്രേഷൻ മൂഡിൽ പുറത്തിറങ്ങിയ രോമാഞ്ചത്തിന്റെ അതേ അനുഭവം തന്നെയായിരിക്കും ആവേശവും പ്രേക്ഷകർക്ക് സമ്മാനിക്കുക. ഇതിനെ വ്യകതമാക്കുന്നതാണ് പുറത്തിറങ്ങിയ ആവേശത്തിന്റെ ട്രൈലെർ.

ALSO READ: “ഇതുകൂടി മനസ്സിൽ വച്ച് കണ്ടുനോക്കൂ”: വാലിബനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് മറുപടി നൽകി മോഹൻലാൽ

അതേസമയം, ഫഹദ് എന്ന ബ്രാൻഡ് തന്നെയായിരിക്കും സിനിമയിലെ ഏറ്റവും സുപ്രധാനമായ ഘടകം. ലുക്കുകൊണ്ടും വേഷം കൊണ്ടും അത് വ്യക്തമാകുന്നുണ്ട്. ടോവിനോ തോമസ് അടക്കമുള്ള താരങ്ങൾ ആവേശത്തിന്റെ പോസ്റ്റർ മുൻപ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സുഷിന് ശ്യാം, സമീർ താഹിർ, അൻവർ റഷീദ് തുടങ്ങിയ പ്രോമിസിംഗ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News