‘ആവേശത്തിന്റേത് വെറും കഥയല്ല, അവന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കഥ’, ഫഹദ് ഫാസിൽ പറയുന്നു

ബോക്സോഫീസിൽ മികച്ച കളക്ഷനോടെ ഫഹദ് ചിത്രം ആവേശം പ്രദർശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് സിനിമ 50 കോടിയിലേക്ക് എത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാംഗ്ലൂരിലെ ഒരു ഗ്യാങ്സ്റ്ററുടെ കഥ പറയുന്ന ചിത്രം യുവത്വം ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥ സംവിധായകൻ ജിത്തു മാധവന്റെ ജീവിതത്തിൽ ഉണ്ടായ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമിച്ചതാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

ഫഹദ് ആവേശത്തിന്റെ കഥയെ കുറിച്ച്

ALSO READ: നീ എന്ത് ദ്രോഹമാണ് ചെയ്യുന്നത് എന്നറിയുമോ? നീ ആക്ടര്‍ ആയാലേ അത് മനസിലാകൂ, മമ്മൂക്കയുടെ ഈ വാക്കുകൾ എന്നെ ചിന്തിപ്പിച്ചു: ലാൽ ജോസ്

ഷൂട്ട് കഴിയുന്നതോടെ എൻ്റെ ജോലി തീർന്നെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. സിനിമ റിലീസ് ആകുന്ന നേരം വരെ എന്റെ പിഴവുകൾ തിരുത്താൻ അവസരമുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഈ സിനിമയി ലെ ചില കാര്യങ്ങൾ സംവിധായകൻ ജിത്തുവിന്റെ ജീവിതത്തിലുണ്ടായതാണ്.

ALSO READ: പട്ടാളത്തിലെ നടിയെ ഓർമയില്ലേ? ഒരൊറ്റ സിനിമയിൽ അഭിനയിച്ച ശേഷം അപ്രത്യക്ഷമായ ടെസ കാരണം തുറന്നു പറയുന്നു

അവിടെനിന്നാണ് ഈ സിനിമ തുടങ്ങുന്നത്. സംഭവങ്ങളുടെ നേർക്കാഴ്ചയാണെന്ന് ഒരിക്കലും അവകാശപ്പെടാനാകില്ല. സിനിമ എന്ന അനുഭവത്തിനുവേണ്ടി കുറെ കൂട്ടി ച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ജിത്തുവിന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളിൽ നിന്നാണ് ഇതിൻ്റെ തിരക്കഥ രൂപപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News