‘കഴിഞ്ഞുപോയ ഒൻപത് വർഷങ്ങൾ, ഈ സ്നേഹത്തിനും ജീവിതത്തിനും നന്ദി’, നസ്രിയയെ ചേർത്തു പിടിച്ച് ഫഹദ്

മലയാളത്തിന്റെ പ്രിയ താരജോഡികളായ ഫഹദും നസ്രിയയും ഒന്നുചേർന്നിട്ട് ഇന്നേക്ക് ഒൻപത് വർഷം. ഫേസ്ബുക്കിൽ പങ്കുവെച്ച മനോഹരമായ ഒരു ചിത്രത്തിലൂടെ ഫഹദ് തന്നെയാണ് ഇക്കാര്യം പ്രേക്ഷരോട് വെളിപ്പെടുത്തിയത്. ഈ സ്നേഹത്തിനും ജീവിതത്തിനും നന്ദിയെന്ന് നസ്രിയക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഫഹദ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ചന്ദ്രയാന്‍ 3 ചന്ദ്രനിൽ ഇറങ്ങുന്നത് ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍ തല്‍സമയം സംപ്രേഷണം ചെയ്യും: മന്ത്രി ഡോ. ആർ ബിന്ദു

2014ൽ ആയിരുന്നു ഇരുവരുടെയും വിവാഹം. അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സ് സിനിമക്ക് ശേഷമായിരുന്നു വർണാഭമായ ആഘോഷങ്ങളോടെ വിവാഹം നടന്നത്. പിന്നീട് താരദമ്പതികളുടെ ഒരോ വിശേഷങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. വിവാഹ വാർഷികം ആഘോഷിക്കുന്ന ഇരുവർക്കും ആശംസകൾ അറിയിച്ചുകൊണ്ട് സിനിമാ താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പ്; തിരുവനന്തപുരത്തെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകള്‍ റദ്ദാക്കി

അതേസമയം, ജീവിതത്തില്‍ ഇന്നുവരെ ഇത്രയും സത്യസന്ധമായൊരു പ്രൊപ്പോസല്‍ തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു നസ്രിയയുടെ വിവാഹ അഭ്യർത്ഥനയെ കുറിച്ച് ഫഹദ് പറഞ്ഞത്. എടോ തനിക്ക് എന്നെ കല്യാണം കഴിച്ചൂടേ, തന്നെ ഞാന്‍ എന്നും നന്നായി നോക്കിക്കോളാമെന്നായിരുന്നു നസ്രിയ അന്ന് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News