ഫഹദിൻ്റെ ചോർന്ന ലുക്ക് കണ്ട് ഞെട്ടി സോഷ്യൽ മീഡിയ, ആവേശത്തിൽ ഗ്യാങ്‌സ്റ്ററോ?

ഫഹദിന്റെ പുറത്തു വന്ന ലൊക്കേഷൻ സ്റ്റിൽ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ. രോമാഞ്ചം സിനിമയുടെ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ഫഹദ് ചിത്രമായ ആവേശത്തിലെ ലൊക്കേഷൻ സ്റ്റിൽ ആണ് പുറത്തു വന്നിരിക്കുന്നത്. കട്ട മേശയിൽ ഫുൾ സ്ലീവ് ഷർട്ടുമിട്ട് ഫഹദും കൂടെ കുറെയധികം ഗുണ്ടകളും നിൽക്കുന്നതാണ് ഈ ചിത്രം. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ എല്ലാം തന്നെ ചിത്രമിപ്പോൾ വൈറലായിട്ടുണ്ട്.

ALSO READ: മഹാത്മാവിൻ്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നവര്‍ ജയ് ഭീം ആഘോഷിക്കുമോ? വിമർശനവുമായി പ്രകാശ് രാജ്

സിനിമയിൽ ഫഹദ് ഒരു ഗ്യാങ്സ്റ്ററാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. മുൻപും ഫഹദിന്റെ ഇതേ ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നടൻ സിദ്ധിഖ് മരണപ്പെട്ടപ്പോൾ ഫഹദ് എത്തിയത് ഇതേ ലുക്കിലായിരുന്നു എന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ: ‘ഡീഗ്രേഡിംഗ് ഒഴിവാക്കണം, എഫേര്‍ട്ടിനെ മാനിക്കണം’: നിവിന്‍ പോളി

ബാംഗ്ലൂരിലെ ഒരു കോളേജിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്നാണ് സൂചന. വ്യത്യസ്തമായ ഗെറ്റപ്പിൽ ആയിരിക്കും ആവേശത്തിൽ ഫഹദ് എത്തുന്നതെന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. അത് ശരി വെക്കുന്നതാണ് ഇപ്പോൾ ലീക്കായ ഈ ലൊക്കേഷൻ സ്റ്റിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News