41ാം വയസില്‍ ആ രോഗം കണ്ടെത്തി, ഇനി മാറാന്‍ സാധ്യതയില്ലെന്ന് ഫഹദ് ഫാസില്‍; എഡിഎച്ച്ഡിയെ കുറിച്ചറിയാം

കോതമംഗലത്തെ പീസ് വാലി ചില്‍ഡ്രന്‍സ് വില്ലേജ് ഉദ്ഘാടനം ചെയ്ത് നടന്‍ ഫഹദ് ഫാസില്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിതെളിയിച്ചിരിക്കുന്നത്. സാധാരണയായി കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും കാണപ്പെടുന്ന നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന അസുഖം തനിക്കുണ്ടെന്നും അത് കണ്ടുപിടിച്ചത് 41ാം വയസിലാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഫഹദ്.

ALSO READ:  ആര്യ രാജേന്ദ്രനെ അപമാനിച്ച സംഭവം; മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

എന്താണീ രോഗാവസ്ഥ എന്ന സംശയം ഇതോടെ ഉയര്‍ന്നു വന്നു.

നാഡീവികാസവുമായി ബന്ധപ്പെട്ട് കുട്ടികളിലുണ്ടാകുന്ന ഈ അവസ്ഥയുള്ളവര്‍ക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക പ്രധാന ലക്ഷണങ്ങളില്‍ ഉള്‍പ്പെട്ടവയാണ്. ഏറ്റവും ആശ്വാസമുള്ള കാര്യം ലക്ഷണങ്ങള്‍ കണ്ടെത്തി വൈകാതെ ചികിത്സിച്ചാല്‍ വലിയ മാറ്റം തന്നെ കുട്ടികളിലുണ്ടാക്കാന്‍ സാധിക്കുമെന്നതാണ്. ഇത് ഫഹദും ചൂണ്ടിക്കാട്ടിയിരുന്നു. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്ഡി മാറ്റാനാകുമെന്നാണ് താരം പറഞ്ഞത്.കുട്ടികളുടെ പഠനത്തെ അടക്കം ബാധിക്കുന്ന ഒരു അവസ്ഥയാണിത്. വളരെ പെട്ടെന്ന് ബോറഡിക്കും, ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, അലസത, വിഷാദം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ALSO READ: പായലിനും മറ്റ് വിദ്യാര്‍ത്ഥികള്‍ക്കും എതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് റസൂല്‍ പൂക്കുട്ടി; വേറിട്ട ഈ പ്രതികരണത്തിന് പിന്തുണയുമായി സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടിഎംതോമസ് ഐസക്ക്

ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, മാസം തികയാതെയുള്ള ജനനവും കുറഞ്ഞ ഭാരവും, ജനിതക ഘടകങ്ങള്‍ ഉള്‍പ്പെടെ ഈ രോഗവസ്ഥയ്ക്കുള്ള കാരണമാകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News