‘തീയേറ്ററുകളില്‍ എന്റെ സിനിമ കാണാന്‍ വരുമ്പോള്‍ ആളുകള്‍ എന്നെ കുറിച്ച് ചിന്തിച്ചാല്‍ മതി’: ഫഹദ് ഫാസില്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. റിയലിസ്റ്റിക്ക് അഭിനയം കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ ഫഹദ് തെന്നിന്ത്യയുടെ തന്നെ ഇഷ്ടതാരമായി മാറി. ആവേശമാണ് ഫഹദിന്റേതായി ഇറങ്ങിയ അവസാന ചിത്രം. ഒരാഴ്ച പിന്നിട്ടിട്ടും ചിത്രം ഹൗസ് ഫുള്ളായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സൂപ്പര്‍ ഡീലക്‌സ്, പുഷ്പ: ദ റൈസ്, വിക്രം, മാമന്നന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ അന്യഭാഷാ പ്രേക്ഷകരിലും ഫഹദിനെ സ്വീകരിച്ചു.

മലയാളത്തില്‍ മാത്രം സിനിമകള്‍ ചെയ്യാതെ മറ്റ് ഭാഷകളിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഫഹദ് ഫാസില്‍. ‘ബിഗ് ബഡ്ജറ്റ് ചിത്രങ്ങല്‍ അഭിനയിക്കണമെന്നുള്ള ആഗ്രഹം കൊണ്ടല്ല, മറിച്ച് എനിക്ക് അവിടെ പോകാനും അവരോട് എല്ലാം ഇടപഴകാനുമുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ്.’- ഫഹദ് ഒരു ഓണ്‍ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; വി വി പാറ്റുമായി ബന്ധപ്പെട്ട കോടതിയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

സമയക്രമത്തെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഒരു കാര്യങ്ങളും കൃത്യസമയത്ത് ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ഞാന്‍ ചെയ്യാറില്ല. നമുക്ക് ഓരോരുത്തര്‍ക്കും സിനിമ കാണുന്നതിനപ്പുറം പലതും ചെയ്യാനുണ്ടെന്നും സിനിമക്ക് ഒരു പരിധിയുണ്ടെന്നും ഫഹദ് പറയുന്നത്. കൂടാതെ , ഓരോ കഥാപാത്രത്തിന്റെയും ആയുസ് താന്‍ അടുത്ത കഥാപാത്രം ചെയ്യുന്നത് വരെ ആയിരക്കണമെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

ഞാന്‍ എന്റെ സ്വകാര്യ ജീവിതത്തില്‍ എന്ത് ചെയ്യുന്നുവെന്ന് മറ്റുള്ളവര്‍ ചിന്തിക്കേണ്ട കാര്യമില്ല. തീയേറ്ററുകളില്‍ എന്റെ സിനിമ കാണാന്‍ വരുമ്പോള്‍ മാത്രം എന്നെ കുറിച്ച് ആളുകള്‍ ചിന്തിച്ചാല്‍ മതിയെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News