മലയാളത്തിന്റെ കഥകൾ പറയുന്ന എന്റെ ആ സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെ: ഫഹദ് ഫാസിൽ

മലയാള സിനിമയുടെ ഏറ്റവും മികച്ച കാലഘട്ടമാണിതെന്ന് നടൻ ഫഹദ് ഫാസിൽ. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിലുണ്ടായ മാറ്റമാണ്‌ ഇതിനു കാരണമെന്നും, തന്റെ സിനിമാ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകൾ ഉണ്ടായത് ടൂറിസംമേഖലയുടെ വളർച്ചയിലൂടെയാണെന്നും ഓണം വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഫഹദ് പറഞ്ഞു.

ALSO READ: അടിച്ചമർത്തപ്പെട്ടവരുടെ ഉയർത്തെഴുന്നേൽപ്പിന് പടവെട്ടിയ ചരിത്ര പുരുഷനാണ് അയ്യങ്കാളി; മന്ത്രി ജി ആർ അനിൽ

‘വിവിധ മേഖലകളിൽ വിനോദ സഞ്ചാരത്തിന്‌ കഴിഞ്ഞ ഏതാനം വർഷങ്ങൾക്കിടെ വളർച്ചയുണ്ടായി. അതിന്റെ പ്രയോജനം ഏറ്റവും കൂടുതൽ ലഭിച്ചത്‌ സിനിമയ്‌ക്കാണ്‌. ടൂറിസംമേഖലയുടെ വളർച്ചയിലൂടെ മലയാളത്തിന്റെ കഥ പറയുന്ന സിനിമകൾ സാധ്യമായി. മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങി നൈറ്റ്‌സും ആമേനുമെല്ലാം ഇത്തരത്തിലുണ്ടായതാണ്‌. രാജ്യത്താദ്യമായി സിനിമാ ടൂറിസം വരുന്ന സംസ്ഥാനമാണ്‌ കേരളം. അതിന്‌ തന്റെ എല്ലാ സഹായസഹകരണങ്ങളുമുണ്ടാകും’, ഫഹദ്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News