താരങ്ങൾ ഒന്നിച്ചു കൂട്ടത്തിലേക്ക് ഫഹദും എത്തി; ഒരുങ്ങുന്നു മലയാളികളുടെ സ്വപ്ന സിനിമ

Mohanlal mamootty FAFA

പതിനെട്ട് വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രത്തിലേക്ക് ഫഹദ് ഫാസിലും എത്തിച്ചേർന്നു. ബുധനാഴ്ചയാണ് ഫഹദ് ശ്രീലങ്കയിലെ ലൊക്കേഷനിൽ എത്തിയത്. മലയാളസിനിമയില്‍ പുതുചരിത്രമെഴുതിക്കൊണ്ട് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിന് മോഹൻലാവലാണ് തിരിതെളിച്ചത്.

കുഞ്ചാക്കോബോബന്‍, നയന്‍താര തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ രൺജി പണിക്കർ,രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ,ഷഹീൻ സിദ്ദിഖ്,സനൽ അമൻ,രേവതി,ദർശന രാജേന്ദ്രൻ,സെറീൻ ഷിഹാബ് തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടി തുടങ്ങിയവരും അണിനിരക്കുന്നു.

Also Read: എനിക്ക് ഈ രണ്ട് മലയാള നടന്മാരോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്: തമന്ന

മോഹന്‍ലാല്‍ നേരത്തെതന്നെ ശ്രീലങ്കയിലെത്തിയിരുന്നു. കഴിഞ്ഞദിവസം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും വന്നതോടെ മലയാളസിനിമ കാത്തിരിക്കുന്ന വമ്പന്‍ പ്രോജക്ടിന് തുടക്കമായി. ഇപ്പോൾ ഫഹദ് ഫാസിലും കൂട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. ചിത്രം നിർമിക്കുന്നത് ആന്റോ ജോസഫാണ് ,സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രാജേഷ് കൃഷ്ണയും സി.വി.സാരഥയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Also Read: ഒരു നടനോട് എനിക്ക് ദീർഘകാലം ക്രഷ് ഉണ്ടായിരുന്നു: വിദ്യ ബാലന്‍

ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍:ജോസഫ് നെല്ലിക്കല്‍,മേക്കപ്പ്: രഞ്ജിത് അമ്പാടി, കോസ്റ്റിയൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍.

ശ്രീലങ്കയ്ക്ക് പുറമേ ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാകുക. ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും. പി ആർ ഓ: വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മഞ്ജു ഗോപിനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News