തന്റെ ആ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ ഇത്രയും അഭിനയിക്കണമായിരുന്നോ എന്ന് ചിന്തിക്കും: ഫഹദ് ഫാസില്‍

തന്റെ സിനമ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. ഫഹദ് എന്ന ബ്രാന്‍ഡ് ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ലെന്നും ഞാന്‍ ഞാനുമായി ബന്ധപ്പെട്ട ഒരു സീനുകളും ആസ്വദിക്കാറില്ലെന്നും താരം പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്.

ഫഹദ് എന്ന ബ്രാന്‍ഡ് ഉള്ളതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ഞാനുമായി ബന്ധപ്പെട്ട ഒരു സീനുകളും ആസ്വദിക്കാറില്ല. അതില്‍ ഞാന്‍ ചെയ്ത നല്ല സിനിമകള്‍ വരെ ഉള്‍പ്പെടും. ഇപ്പോള്‍ ഞാനത് കാണുമ്പോള്‍ എന്റെ തെറ്റുകള്‍ മത്രമേ എനിക്ക് കാണാന്‍ കഴിയുള്ളൂ.

ഞാന്‍ അങ്ങനെ എന്‍ജോയ് ഒന്നും ചെയ്യുന്നില്ല. പക്ഷെ എനിക്ക് ഹാപ്പിനെസുണ്ട്. ചെയ്യാന്‍ പറ്റുന്ന സിനിമകളിലും ചെയ്യുന്ന സിനിമകളിലുമെല്ലാം അതുണ്ട്.

പിന്നീട് സിനിമ കാണുമ്പോള്‍ ഞാന്‍ മൂവ് ഓണ്‍ ചെയ്ത പോലെ എനിക്ക് തോന്നും. ഇന്നായിരുന്നെങ്കില്‍ അത് വേറേ രീതിയില്‍ ചെയ്യാന്‍ കഴിയുമെന്ന് തോന്നും.

ഒരു സിനിമ ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഏറ്റവും ബെസ്റ്റായി തോന്നുന്ന തീരുമാനത്തിലാണ് ചെയ്യുന്നത്. കുറച്ച് കഴിയുമ്പോള്‍ അങ്ങനെ അല്ലായിരുന്നു പെര്‍ഫോം ചെയ്യേണ്ടത്, അല്ലെങ്കില്‍ ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് തോന്നും. അതാണ് പ്രധാന പ്രശ്‌നം. കൂടുതല്‍ അഭിനയിച്ചോ എന്ന് തോന്നും,’ഫഹദ് ഫാസില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News