“ആ ചിത്രം എന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല, ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാര്‍ ഈ രണ്ടുപേരാണ്” : ഫഹദ് ഫാസില്‍

തന്റെ സിനിമാ ജീവിതത്തെ കുറിച്ച് മനസ് തുറന്ന് നടന്‍ ഫഹദ് ഫാസില്‍. പാന്‍ ഇന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നത് ഒരിക്കലും തന്റെ കരിയറിനെ മാറ്റുമെന്ന് കരുതുന്നില്ലെന്നും പുഷ്പ എന്ന സിനിമ തന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ലെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ മനസ് തുറന്നത്.

പുഷ്പ എന്ന സിനിമ എന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. സംവിധായകന്‍ സുകുമാറിനോടും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇത് എവിടെയും ആരോടും മറച്ചുവെക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് വേണ്ട സിനിമകള്‍ ഇവിടെനിന്ന് തന്നെ ലഭിക്കുന്നുണ്ടെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

‘പുഷ്പ എന്ന സിനിമ എന്റെ കരിയറില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. സംവിധായകന്‍ സുകുമാറിനോടും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇത് എവിടെയും ആരോടും മറച്ചുവെക്കേണ്ട ആവശ്യം എനിക്കില്ല. എനിക്ക് വേണ്ട സിനിമകള്‍ ഇവിടെനിന്ന് തന്നെ ലഭിക്കുന്നുണ്ട്. പുഷ്പ എന്ന സിനിമയെ ഒരു മാജിക്കായി പലരും കാണുന്നുണ്ട്. സത്യത്തില്‍ അതിന്റെ ആവശ്യമൊന്നുമില്ല.

സുകുമാര്‍ എന്ന സംവിധായകനോടുള്ള സ്നേഹത്തിന്റെ പുറത്ത് ഞങ്ങള്‍ രണ്ടുപേരും കൊളാബ്റേറ്റ് ചെയ്തപ്പോള്‍ ഉണ്ടായ സിനിമയാണ്. അതിനപ്പുറത്തേക്ക് ഒന്നുമില്ല. ആ സിനിമ കാരണം എന്റെ ലിമിറ്റുകള്‍ വളര്‍ന്നുവെന്ന് കരുതുന്നുമില്ല. എന്റെ സ്ഥലം എന്നു പറയുന്നത് ഇവിടെയാണ്. ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറായി എന്ന് കരുതുന്നില്ല. എന്നെക്കാള്‍ മികച്ച നടന്മാര്‍ ഉണ്ട്.

വിക്കി കൗശല്‍ കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച നടനായിട്ടാണ് ഞാന്‍ കാണുന്നത്. ഇന്ത്യന്‍ സിനിമ സൃഷ്ടിച്ചെടുത്ത മികച്ച നടന്‍ രാജ്കുമാര്‍ റാവുവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഇന്ത്യന്‍ സിനിമയിലെ മികച്ച നടനായി ഞാന്‍ കരുതുന്നത് രണ്‍ബീര്‍ കപൂറിനെയാണ്,’ ഫഹദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News