വിജയിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആ സിനിമ പരാജയപ്പെട്ടു, അത് കൂടുതല്‍ ബാധിച്ചത് അദ്ദേഹത്തെയാണ് : ഫഹദ് ഫാസില്‍

ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന ഗട്ട് ഫീലിങ് നമുക്കുണ്ടാകുമെന്ന് നടന്‍ ഫഹദ് ഫാസില്‍. കുറെ സിനിമകളില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിലാണ് അദ്ദേഹം തന്റെ മനസ് തുറന്നത്.

കുമ്പളങ്ങി നൈറ്റ്സ്, വരത്തന്‍ അങ്ങനെ തോന്നിയ സിനിമകളാണ്. അതൊക്കെ വിജയമാവുകയും ചെയ്തു. പക്ഷേ അതുപോലെ ഗട്ട് ഫീലിങ് തോന്നിയിട്ടും പരാജയമായ സിനിമ ട്രാന്‍സ് ആയിരുന്നു. ഇയോബിയന്റെ പുസ്തകം ഇറങ്ങുമ്പോള്‍ വിജയിക്കുമോയെന്ന സംശയം ഉണ്ടായിരുന്നുവെന്നും താരം പറഞ്ഞു.

Also Read : കങ്കുവയുടേയും ഗോട്ടിന്റെയും പരാജയത്തെ കുറിച്ച് ചോദ്യം; കിടിലന്‍ മറുപടിയുമായി വിജയ് സേതുപതി

‘ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന ഗട്ട് ഫീലിങ് നമുക്കുണ്ടാകും. കുറെ സിനിമകളില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, വരത്തന്‍ അങ്ങനെ തോന്നിയ സിനിമകളാണ്. അതൊക്കെ വിജയമാവുകയും ചെയ്തു. പക്ഷേ അതുപോലെ ഗട്ട് ഫീലിങ് തോന്നിയിട്ടും പരാജയമായ സിനിമ ട്രാന്‍സ് ആയിരുന്നു. ഇയോബിയന്റെ പുസ്തകം ഇറങ്ങുമ്പോള്‍ വിജയിക്കുമോയെന്ന സംശയം ഉണ്ടായിരുന്നു.

എനിക്ക് തോന്നുന്നത്, മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ്. എനിക്ക് പ്രതീക്ഷയുള്ള സിനിമകളിലൊന്നായിരുന്നു അത്. വലിയ കോസ്റ്റുള്ള സിനിമയായിരുന്നു അത്. സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ലെങ്കിലും പ്രൊഡ്യൂസര്‍ക്ക് ബജറ്റ് റിക്കവര്‍ ചെയ്യാന്‍ പറ്റണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ട്രാന്‍സിന്റെ കാര്യത്തില്‍ അതുണ്ടായില്ല.

റിലീസിന് മുന്നേ പലര്‍ക്കും സംശയമുണ്ടായിരുന്ന സിനിമയായിരുന്നു ഇയോബിന്റെ പുസ്തകം. അതും മതപരമായ കാര്യം സംസാരിക്കുന്ന സിനിമയാണോ എന്ന് പലരും ചിന്തിച്ചിരുന്നു. പക്ഷേ ആ പേരില്‍ മാത്രമേ മതപരമായിട്ടുള്ള ടച്ചുള്ളൂ. അല്ലാതെ വേറെ ബന്ധമൊന്നുമില്ല,’ ഫഹദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News